ഇന്നലെ വൈകിട്ട് സയ്ദ് മുഷ്താഖ് അലി ടൂർണമെന്റിൽ നായകനായി കർണാടകക്ക് കപ്പ് നേടി കൊടുത്തതിന് തൊട്ടു പിന്നാലെ മനീഷ് പാണ്ഡേ നേരെ പോയത് തന്റെ വിവാഹ പന്തലിലേക്ക്. ഫൈനലിൽ 45 ബോളിൽ 60 റൺസ് നേടി മുന്നിൽ നിന്ന് തന്നെയാണ് തന്റെ ടീമിനെ ഈ നായകൻ നയിച്ചത്. തൊട്ടു പിന്നാലെ തന്റെ ജീവിത നായികയുടെ കഴുത്തിൽ വരണമാല്യം ചാർത്തുകയും ചെയ്തു. പക്ഷെ അർപ്പണബോധത്തിന്റെ മറ്റൊരു ഇന്നിങ്സ് തന്നെയാണ് താനെന്ന് തെളിയിക്കുവാണ് ഈ ഇന്ത്യൻ താരം. വെസ്റ്റ് ഇൻഡീസിനെതിരെ ഡിസംബർ ആറിന് തുടങ്ങുന്ന പരമ്പരയിൽ മത്സരിക്കുവാൻ അടുത്ത ദിവസം തന്നെ മനീഷ് ടീമിനൊപ്പം ചേരും. ഉദയം NH4, ഒരു കണ്ണിയും മൂന്ന് കളവാണിയും, ഇന്ദ്രജിത്ത്, നാൻ താൻ ശിവ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നടി അശ്രിത ഷെട്ടിയാണ് വധു. മുംബൈയിൽ വെച്ചായിരുന്നു വിവാഹം. ഐപിഎലിൽ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ താരമായ മനീഷ് പാണ്ഡെ ഇപ്പോൾ കളിക്കുന്നത് സൺറൈസേഴ്സ് ഹൈദരാബാദിന് വേണ്ടിയാണ്.