വെറൈറ്റിക്ക് പിന്നാലെ പോയി വൈറലായ ഫോട്ടോഷൂട്ടുകളും വീഡിയോകളും നിറഞ്ഞു നിൽക്കുന്ന സോഷ്യൽ മീഡിയയിൽ വേറിട്ട് നിൽക്കുകയാണ് ഒരു ക്യൂട്ട് ഫാമിലി വീഡിയോ. വെണ്ണിലാവോ ചന്ദനമോ എന്ന പേരിൽ പ്രവീൺ കുമാർ ബാലാജിയാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. പ്രീ വെഡിങ്ങും പോസ്റ്റ് വെഡിങ്ങുമെല്ലാം ഷൂട്ട് ചെയ്യുന്ന ഇക്കാലത്ത് കുഞ്ഞുങ്ങളോടൊപ്പം ഓർമയിൽ സൂക്ഷിക്കുവാൻ ഒരു വീഡിയോ തയ്യാറാക്കുക എന്നത് താനെ വേറിട്ടൊരു ചിന്തയാണ്. നാടിൻറെ നന്മക്കൊപ്പം ബന്ധങ്ങളുടെ കലാകാലങ്ങളോളം നീണ്ടു നിൽക്കുന്ന ഓർമ്മകൾ കൂടി ചേർത്ത് വെക്കുന്ന ഇത്തരം വീഡിയോകൾ ഉദാത്തമായ ഒരു മാതൃക തന്നെയാണ്.