അമ്മയോളം സ്നേഹമൂറുന്ന മറ്റൊരു വ്യക്തിയെ കണ്ടെത്തുക എന്നത് താരതമ്യേന ബുദ്ധിമുട്ടേറിയ ഒരു പ്രവൃത്തിയാണ്. നൊന്തു പെറ്റ വയറിനേ സ്നേഹത്തിന്റെ വിലയറിയൂ എന്ന് ഏവർക്കുമറിയാം. കുഞ്ഞൊന്ന് വീണാലോ കരഞ്ഞാലോ ഓടിയെത്തുന്ന ആ സ്നേഹത്തിന്റെ മനോഹര കാഴ്ചയുമായി ഒരു ഫോട്ടോഷൂട്ട് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുകയാണ്.
കുസൃതിയായ തന്റെ കുരുന്നിന് പിന്നാലെ ഓടുന്ന ഈ ഭൂമിയിലെ ഏറ്റവും വലിയ പോരാളിയേയും ‘എതിരാളി’യേയും സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. അനുഗ്രഹ ആർ എസ് എന്ന വനിത ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.