മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടിയുടെ സഹോദരിപുത്രനും നടനുമായ അഷ്കർ സൗദാൻ. പുതിയ സിനിമയുടെ തിരക്കിലാണ് അഷ്കർ സൗദാൻ. കഴിഞ്ഞയിടെ അഷ്കർ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മമ്മൂട്ടിയോട് സാമ്യമുള്ള രൂപവും ശബ്ദവുമാണ് അഷ്കറിനെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനാക്കിയത്. എന്നാൽ, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ കടുത്ത സൈബർ ആക്രമണത്തിന് വിധേയനായി കൊണ്ടിരിക്കുകയാണ് അഷ്കർ.
നോമ്പുകാലത്ത് വിഷു സദ്യ കഴിച്ചതിനാണ് അഷ്കറിന് എതിരെ സൈബർ അറ്റാക്ക് നടക്കുന്നത്. വിഷുദിനത്തിൽ അഷ്കർ ഒരു മാധ്യമത്തിന് അഭിമുഖം നൽകിയിരുന്നു. വിഷു ദിനത്തിൽ ആയിരുന്നു ഈ അഭിമുഖം. ഈ അഭിമുഖത്തിൽ അഷ്കറും നടിയായ ഹന്നയും ഒരുമിച്ചിരുന്ന് സദ്യ കഴിച്ചിരുന്നു. ഇതാണ് വിവാദമായത്. ഇപ്പോൾ ഇതിന്റെ പേരിൽ വലിയ സൈബർ അറ്റാക്ക് നേരിടുകയാണ് അഷ്കർ സൗദാൻ.
നോമ്പ് സമയത്ത് ഭക്ഷണം കഴിച്ചത് മോശമായി പോയെന്നാണ് വിമർശകരുടെ പക്ഷം. മോശം വാക്കുകൾ ചേർത്ത് അഷ്കറിനെ സോഷ്യൽ മീഡിയയിൽ അഭിസംബോധന ചെയ്ത ഇവർ അഷ്കറിന്റെ സിനിമ കാണില്ലെന്നും പറയുന്നു. അതേസമയം, മമ്മൂട്ടി നോമ്പ് നോക്കുന്നയാളാണെന്നും നിസ്കാരവും മറ്റും മുടക്കാറില്ലെന്നും എന്നാൽ ആ സംസ്കാരം ഒന്നും അഷ്കറിന് കിട്ടിയില്ലെന്നും ആരോപിക്കുന്നുമുണ്ട്. എന്നാൽ, വിമർശകരേക്കാൾ ഇരട്ടി ആളുകളാണ് അഷ്കറിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. സിനിമ എന്നു പറയുന്നത് അദ്ദേഹത്തിൻറെ പ്രൊഫഷൻ ആണെന്നും അപ്പോൾ അതുമായി ബന്ധപ്പെട്ട പ്രമോഷൻ പരിപാടികളിൽ പങ്കെടുക്കേണ്ടി വരുമ്പോൾ ഇതുപോലെ ചിലപ്പോൾ സദ്യ ഒക്കെ കഴിക്കേണ്ടി വരും എന്നുമാണ് അഷ്കറിനെ പിന്തുണയ്ക്കുന്നവർ പറയുന്നത്. ഡി എൻ എ ആണ് അഷ്കറിന്റെ ഏറ്റവും പുതിയ ചിത്രം.