ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ടോണി ഐസക് എന്ന കഥാപാത്രത്തെ മനോഹരമാക്കിയ അരുൺ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ധമാക്ക. ഹാപ്പി വെഡിങ്, ചങ്ക്സ്,ഒരു അഡാർ ലൗ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ഒമർലുലു സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ധമാക്ക.നിക്കി ഗൽറാണി ആണ് നായിക. ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, തരികിട സാബു, ശ്രീജിത്ത് രവി എന്നിവർക്കൊപ്പം മുകേഷും ഊർവശിയും സുപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.നവംബർ 15ന് ചിത്രം തിയറ്ററുകളിലേക്ക് എത്തും എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.എന്നാൽ ചിത്രത്തിന്റെ റിലീസ് ഇപ്പോൾ ജനുവരി 2ലേക്ക് മാറ്റിയിട്ടുണ്ട്.ചിത്രത്തിലെ അടിപൊളി ധമാക്ക എന്ന ടൈറ്റിൽ സോംഗ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ഇതിനിടെ ചിത്രത്തിലെ ധര്മ്മജന് ബോള്‍ഗാട്ടിയുടെ മേക്ക് ഓവറും മുകേഷിന്റെ മേക്ക് ഓവറും സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. . ‘ധമാക്ക’യുടേതായി അടുത്തിടെ പുറത്തിറങ്ങിയ ഗാനങ്ങള്‍ക്കും പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.