രജനീകാന്ത് – ഏ ആർ മുരുഗദോസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ദർബാർ പ്രേക്ഷകർക്കായി ഒരു കിടിലൻ സർപ്രൈസുമായി എത്തിയിരിക്കുകയാണ്. ഗലാട്ട.കോം ഒരുക്കിയ ചിത്രത്തിന്റെ ഒരു എക്സ്ക്ലൂസീവ് മോഷൻ പോസ്റ്ററാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. തലൈവർ രജനീകാന്തിന്റെ മാസ് തീ പാറുന്ന ലുക്ക് തന്നെയാണ് മോഷൻ പോസ്റ്ററിന്റെ ഏറ്റവും വലിയ പ്രത്യേകത. ഒരു വലിയ ഇടവേളക്ക് ശേഷം രജനീകാന്ത് പോലീസ് വേഷത്തിൽ എത്തുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക. സന്തോഷ് ശിവൻ ഛായാഗ്രഹണവും അനിരുദ്ധ് സംഗീതസംവിധാനവും നിർവഹിക്കുന്നു. അടുത്ത വർഷം പൊങ്കൽ റിലീസായിട്ടാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്.
Here you go!#DarbarSurprise
One of the impressive motion poster for #Darbar created by @galattadotcom
Thalaivar @rajinikanth🕴looks massive👍💪@lycaproductions #Nayanthara @anirudhofficial @santoshsivan @arunarkrishnan@gopi_siddharthLink —-> https://t.co/b89DgFbRlg
— A.R.Murugadoss (@ARMurugadoss) August 3, 2019