രജനീകാന്ത് നായകനാകുന്ന പുതിയ ചിത്രമാണ് ദർബാർ. രജനികാന്തിന്റെ 167 ആമത്തെ ചിത്രമായ ഇത് സംവിധാനം ചെയ്യുന്നത് സൂപ്പർഹിറ്റ് സംവിധായകൻ എ ആർ മുരുഗദോസ് ആണ്. ചിത്രത്തിൽ ഇരട്ട വേഷത്തിലായിരിക്കും രജനികാന്ത് പ്രത്യക്ഷപ്പെടുക.ചിത്രത്തിൽ
ട്രാന്‍സ്ജെന്‍ഡര്‍ നടി ജീവയും വേഷമിടുന്നു. വിജയ് സേതുപതി പ്രധാനവേഷത്തില്‍ എത്തിയ ധര്‍മദുരൈ എന്ന ചിത്രത്തില്‍ വേഷമിട്ട നടിയാണ് ജീവ.രജനിയും മുരുഗദോസും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്.ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുകയാണ്.
ചിത്രത്തിന്റെ മലയാളം പോസ്റ്റർ പുറത്ത് വിട്ടത് മോഹൻലാൽ ആണെന്ന പ്രത്യേകത കൂടിയുണ്ട്.ഹിന്ദി പോസ്റ്റർ സൽമാൻ ഖാനും തമിഴ് പോസ്റ്റർ കമൽ ഹാസനും തെലുങ്ക് പോസ്റ്റർ മഹേഷ് ബാബുവും ചേർന്ന് ആണ് പുറത്ത് വിട്ടത്.
ആരാധകർക്ക് ആഘോഷിക്കാനുള്ള എല്ലാവകയും ഉറപ്പുനൽകുന്ന ഒരു ചിത്രമായിരിക്കും ദർബാർ എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.ചിത്രത്തിൽ നയൻതാരയാണ് നായികയായി എത്തുന്നത്. അനിരുദ്ധ് സംഗീതം നിർവഹിക്കുമ്പോൾ സന്തോഷ് ശിവൻ ക്യാമറ ചലിപ്പിക്കുന്നു. ലൈക്ക പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്.