അവതാരകയായി കരിയർ തുടങ്ങി അഭിനയത്തിലേക്ക് കടന്നുവന്ന നടിയാണ് ഡയാന ഹമീദ്. അഭിനയിക്കുവാനുള്ള ആഗ്രഹം നേരത്തെ ഇല്ലായിരുന്നുവെങ്കിലും ഇപ്പോൾ സിനിമ തന്റെ പാഷനായി മാറിയെന്നാണ് ഡയാന പറയുന്നത്. തിരുവനന്തപുരം സ്വദേശിയായ ഡയാന ഇപ്പോൾ തമിഴിലും മലയാളത്തിലും തന്റെ സാന്നിദ്ധ്യം അറിയിച്ചു കഴിഞ്ഞു. ടോം ഇമ്മട്ടി ഒരുക്കിയ ദി ഗാംബ്ലർ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് കടന്ന് വന്നത്. തുടർന്ന് യുവം, മിസ്റ്റർ കുട്ടേട്ടൻ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മെമ്മറീസ് എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. സുരേഷ് ഗോപി നായകനാകുന്ന പാപ്പനാണ് ഡയാനയുടെ പുതിയ ചിത്രം.
View this post on Instagram
മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നില്ക്കുന്ന ഡയാനയെ സ്റ്റാര്‍ മാജിക്കില്‍ എത്തിയതോടെയാണ് ഒരുപാട് പേര് ശ്രദ്ധിക്കുന്നത്. താനെന്ന വ്യക്തിയെയും കലാകാരിയെയും അടയാളപ്പെടുത്തിയ പരിപാടി അതാണെന്നാണ് ഡയാന പറയുന്നത്. “കുറച്ച് നാള് മുന്‍പ് വരെ ആങ്കറിങ് ആയിരുന്നു പാഷന്. ഇപ്പോള്‍ അത് മാറി. അഭിനയത്തിനാണ് കൂടുതല്‍ ശ്രദ്ധ. നല്ല സിനിമകളുടെ ഭാഗമാകാനും നല്ല റോളുകള്‍ തിരഞ്ഞെടുക്കാനും പറ്റണം. അതിന് വേണ്ടി വര്‍ക്ക് ചെയ്യണം. മറ്റുള്ള താരങ്ങളെ കണ്ട് പഠിക്കണം. അങ്ങനെ ഒരുപാട് താല്പര്യങ്ങള് ഇപ്പോഴുണ്ട്. മുന്‍പ് സിനിമയെ ഇത്രയധികം സ്നേഹിച്ചിരുന്നോ എന്ന കാര്യത്തില്‍ സംശയമാണ്. സത്യത്തില്‍ ഞാനിപ്പോഴാണ് അതൊക്കെ തിരിച്ചറിഞ്ഞത്.” ഡയാന പറയുന്നത്.
View this post on Instagram
നിരവധി ഫോട്ടോഷൂട്ടുകളിലൂടെയും ആരാധകരുടെ മനം കവരുന്ന ഡയാനയുടെ പുതിയ ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയ ഇപ്പോൾ കീഴടക്കിയിരിക്കുന്നത്. ബ്ലാക്ക് ടസർ സിൽക്ക് സാരിയുടുത്തുള്ള ഡയാനയുടെ മനോഹരമായ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് ആഷിഖ് ഹസനാണ്. ടസര്‍ സില്‍ക്ക് വേമിൽ നിന്ന് ലഭിക്കുന്ന പട്ടുനൂൽ ഉപയോഗിച്ച് നിർമ്മിക്കുന്ന സിൽക്കാണ് ടസർ സിൽക്ക്. ആന്തറിയ മൈലേറ്റ എന്നാണ് ഈ പട്ടൂനൂൽപ്പുഴുവിന്റെ ശാസ്ത്ര നാമം. ബൈവോളട്ടൈന് ഇനമാണിത്. ഇന്ത്യയിലെ ടസര്‍ പുഴുക്കള്‍ക്ക് ഭക്ഷണായി താന്നി മരത്തിന്റെ ഇലയാണ് നല്‍കിവരുന്നത്. കൊക്കൂണിനു ദൃഢത കൂടുതലാണ്.
View this post on Instagram