ലാലും അനഘ നാരായണനും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ഡിയര്‍ വാപ്പി. അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധവും അവരുടെ സ്വപ്നങ്ങളുമെല്ലാമാണ് ചിത്രത്തിന്റെ പ്രമേയം. റിലീസിനൊരുങ്ങുന്ന ചിത്രത്തിനായി ഒരു കോണ്ടസ്റ്റ് ഒരുക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. കാത്തിരിക്കുന്നത് നിരവധി സമ്മാനങ്ങളാണ്. അച്ഛനായി കത്തെഴുതുകയാണ് മത്സരം. ഒന്നാം സമ്മാനമായി ലഭിക്കുക ഐഫോണ്‍ 14 പ്രോയാണ്. ഇത് കൂടാതെ നിരവധി സമ്മാനങ്ങളും മത്സരാര്‍ത്ഥികളെ കാത്തിരിക്കുന്നുണ്ട്.
രണ്ടാം സമ്മാനമായി രണ്ട് സാംസങ് ഫോണുകളുമാണ് വിജയികള്‍ക്ക് നല്‍കുന്നത്. മൂന്നാം സമ്മാനമായി നാല്പതിനായിരം രൂപ വില വരുന്ന രണ്ട് ലാപ്ടോപുകളും ലഭിക്കും. അച്ഛന് കത്തെഴുതാന്‍ മകള്‍ക്കാണ് അവസരം ഒരുക്കിയിരിക്കുന്നത്. മലയാളത്തിലോ ഇംഗ്ലീഷിലോ കത്തെഴുതാം. ഇതിനായി പ്രായപരിധി നിശ്ചയിച്ചിട്ടില്ല. അച്ഛനൊപ്പമുള്ള ഒരു ഫോട്ടോയും അയയ്ക്കണം. തയ്യാറാക്കിയ കത്ത് ഫെബ്രുവരി അഞ്ചിന് രാത്രി ഒന്‍പത് മണിക്ക് മുന്‍പായി +916282423439 എന്ന നമ്പറിലേക്ക് വാട്ട്സ്ആപ്പ് ചെയ്യുകയോ, ‘Crown Films, Geo Infopark, Kinfra Park, Infopark P.O, Kakkanad, Kochi, Kerala – 682042, India’ എന്ന വിലാസത്തിലേക്ക് അയക്കുകയോ ആണ് വേണ്ടത്.
ഷാന്‍ തുളസീധരനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ക്രൗണ്‍ ഫിലിംസിന്റെ ബാനറില്‍ ആര് മുത്തയ്യ മുരളിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നിരഞ്ജ്, മണിയന് പിള്ള രാജു, ജഗദീഷ്, നിര്‍മല്‍ പാലാഴി, സുനില്‍ സുഖധ, ശിവജി ഗുരുവായൂര്‍, രഞ്ജിത് ശേഖര്‍, അഭിറാം, നീന കുറുപ്പ്, ബാലന് പാറക്കല്‍, മുഹമ്മദ്, ജയകൃഷ്ണന്, രശ്മി ബോബന് രാകേഷ്, മധു, ശ്രീരേഖ, ശശി എരഞ്ഞിക്കല്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൈലാസ് മേനോന് ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ബി.കെ ഹരിനാരായണന്, മനു മഞ്ജിത്ത് എന്നിവരുടേതാണ് വരികള്‍.
ഛായാഗ്രഹണം- പാണ്ടികുമാര്‍, വസ്ത്രാലങ്കാരം- പ്രവീണ്‍ വര്‍മ്മ, ചിത്രസംയോജനം- ലിജോ പോള്‍, ശബ്ദ മിശ്രണം- എം ആര് രാജാകൃഷ്ണന്, കലാസംവിധാനം- അജയ് മങ്ങാട്, ചമയം – റഷീദ് അഹമ്മദ്, പ്രൊഡക്ഷന്‍ കണ്ട്രോളര് – ജാവേദ് ചെമ്പ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് – രാധാകൃഷ്ണന് ചേലേരി, പ്രൊഡക്ഷന്‍ മാനേജര്‍ – നജീര്‍ നാസിം, സ്റ്റില്‍സ് – രാഹുല്‍ രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – എല്‍സണ്‍ എല്‍ദോസ്, അസോസിയേറ്റ് ഡയറക്ടര്‍ – സക്കീര്‍ ഹുസൈന്, മനീഷ് കെ തോപ്പില്‍, ഡുഡു ദേവസ്സി അസിസ്റ്റന്റ് ഡയറക്ടേഴ്സ് – അമീര്‍ അഷ്റഫ്, സുഖില്‍ സാന്‍, ശിവ രുദ്രന, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് – അനൂപ് സുന്ദരന്‍, പി.ആര്.ഒ – ആതിര ദില്‍ജിത്ത്.