ഓസ്കര് വേദിയില്‍ തിളങ്ങി ബോളിവുഡ് താരം ദീപിക പദുക്കോണ്‍. അവാതാരകയുടെ റോളിലായിരുന്നു താരം ഓസ്കര് വേദിയിലെത്തിയത്. ക്ലാസിക് ബ്ലാക്ക് ലൂയിസ് വിറ്റണ് ധരിച്ച് അതീവ സുന്ദരിയായാണ് താരം എത്തിയത്. കാര്‍ട്ടിയര്‍ നെക്പീസ് മാത്രം അണിഞ്ഞ് സിംപിള്‍ ലുക്കിലെത്തിയ താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ദീപികയുടെ കഴുത്തിന് പിന്നിലെ ടാറ്റൂവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ചെവിയുടെ പിന്നിലായി ’82ത്ഥഋ’ എന്നാണ് ദീപിക ടാറ്റൂ ചെയ്തിരിക്കുന്നത്. ഇതേ പേരിലുള്ള ദീപികയുടെ ബ്യൂട്ടി ബ്രാന്‍ഡിനോടുള്ള ഇഷ്ടം കൊണ്ടാണ് താരം ടാറ്റൂ ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, ഇത്തവണത്തെ ഓസ്കര് വേദിയില്‍ ഇന്ത്യയും തിളങ്ങി. രണ്ട് വിഭാഗങ്ങളിലാണ് ഓസ്കര് വേദിയില്‍ ഇന്ത്യക്ക് പുരസ്കാരം ലഭിച്ചിരിക്കുന്നത്. മികച്ച ഡോക്യുമെന്ററി (ഹ്രസ്വ ചിത്രം) വിഭാഗത്തില്‍ ദ എലിഫന്റ് വിസ്പറേഴ്സും മികച്ച ഗാനമായി ആര്‍ആര്‍ആറിലെ നാട്ടു നാട്ടു എന്ന ഗാനവുമാണ് ഇന്ത്യയിലേക്ക് ഓസ്കര് കൊണ്ടുവന്നത്. നാട്ടു നാട്ടു സംഗീത സംവിധാനം നിര്‍വഹിച്ച കീരവാണിയും വരികളെഴുതിയ ചന്ദ്രബോസും ചേര്‍ന്ന് പുരസ്കാരം ഏറ്റുവാങ്ങി.