ഗ്ലാമറസ് ലുക്കിൽ ആരാധക ഹൃദയങ്ങൾ കവർന്ന് ദീപ്‌തി സതി; ഫോട്ടോസ്

മലയാള സിനിമയില്‍ ഒരു പിടി നല്ല ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് ദീപ്തി സതി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയ വഴി ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. നീന എന്ന മലയാള ചിത്രത്തിലൂടെയാണ് ദീപ്തി സതി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിലെ ടൈറ്റില്‍ ക്യാരക്ടര്‍ ആയിരുന്നു അവതരിപ്പിച്ചത്. പിന്നീട് കന്നഡ തെലുങ്ക് തമിഴ് ചിത്രങ്ങളില്‍ താരത്തിന് നിരവധി അവസരങ്ങള്‍ തേടിയെത്തി.

കഥാപാത്രത്തിന്റെ പൂർണതക്കായി അധ്വാനിക്കുന്ന ധാരാളം നടിമാരെ പ്രേക്ഷകർ കണ്ടിട്ടുണ്ട്. അത്തരത്തിൽ ഒരാളാണ് ദീപ്‌തി സതി. അധികമാരും ഏറ്റെടുക്കാന്‍ തയ്യാറാവാത്ത തരത്തിലുള്ള കഥാപാത്രമായിരുന്ന നീനയെ വളരെ മനോഹരമായാണ് താരം അവതരിപ്പിച്ചത്. സിനിമയ്ക്കായി നീണ്ട മുടി മുറിക്കാനും താരം തയ്യാറായിരുന്നു.

നീനയ്ക്ക് ശേഷം മലയാളത്തിൽ ലവകുശ,​ സോളോ,​ പുള്ളിക്കാരൻ സ്റ്റാറാ എന്നീ ചിത്രങ്ങളിലും ദീപ്തി സതി അഭിനയിച്ചിട്ടുണ്ട്. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവർ നായകരായെത്തിയ ഡ്രൈവിംഗ് ലൈസൻസാണ് നടിയുടെ അവസാനമായി തീയറ്ററുകളിൽ എത്തിയ ചിത്രം. മഞ്ജു വാര്യർക്കും ബിജു മേനോനുമൊപ്പം ലളിതം സുന്ദരം എന്ന ഒടിടി റിലീസായി എത്തിയ ചിത്രത്തിലാണ് പ്രേക്ഷകർ താരത്തെ അവസാനമായി കണ്ടത്.

പത്തൊൻപതാം നൂറ്റാണ്ട്, ഗോൾഡ് എന്നിവയാണ് ദീപ്‌തിയുടെ അണിയറയിൽ ഒരുങ്ങുന്ന മറ്റ് പുതിയ ചിത്രങ്ങൾ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്ന നടിയുടെ പുതിയ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ പൗർണമി മുകേഷാണ്. ഗ്ലാമറസായിട്ടാണ് താരം ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെടുന്നത്.

Webdesk

Share
Published by
Webdesk

Recent Posts

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago

‘പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ’; ഒരു മില്യൺ കടന്ന് ദിലീപ് നായകനായി എത്തുന്ന പവി കെയർടേക്കറിലെ വിഡിയോ സോംഗ്

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…

3 weeks ago