കഥാപാത്രത്തിന്റെ പൂർണതക്കായി അധ്വാനിക്കുന്ന ധാരാളം നടിമാരെ പ്രേക്ഷകർ കണ്ടിട്ടുണ്ട്. അത്തരത്തിൽ ഒരാളാണ് ദീപ്തി സതി. അധികമാരും ഏറ്റെടുക്കാന്‍ തയ്യാറാവാത്ത തരത്തിലുള്ള കഥാപാത്രമായിരുന്ന നീനയെ വളരെ മനോഹരമായാണ് താരം അവതരിപ്പിച്ചത്. സിനിമയ്ക്കായി നീണ്ട മുടി മുറിക്കാനും താരം തയ്യാറായിരുന്നു.
View this post on Instagram
നീനയ്ക്ക് ശേഷം മലയാളത്തിൽ ലവകുശ, സോളോ, പുള്ളിക്കാരൻ സ്റ്റാറാ എന്നീ ചിത്രങ്ങളിലും ദീപ്തി സതി അഭിനയിച്ചിട്ടുണ്ട്. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവർ നായകരായെത്തിയ ഡ്രൈവിംഗ് ലൈസൻസാണ് നടിയുടെ അവസാനമായി തീയറ്ററുകളിൽ എത്തിയ ചിത്രം.
ലളിതം സുന്ദരം, പത്തൊൻപതാം നൂറ്റാണ്ട് എന്നിവയാണ് ദീപ്തിയുടെ അണിയറയിൽ ഒരുങ്ങുന്ന മറ്റ് പുതിയ ചിത്രങ്ങൾ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് നടിയുടെ പുതിയ ചിത്രങ്ങളാണ്. റെജി ഭാസ്കർ പകർത്തിയിരിക്കുന്ന ചിത്രങ്ങളിൽ രാജകീയ പ്രൗഢിയോടെയാണ് താരം പ്രത്യക്ഷപ്പെടുന്നത്.
View this post on Instagram