കാർത്തി, രാകുൽ പ്രീത് സിംഗ് എന്നിവർ നായകരാകുന്ന അഡ്വെഞ്ചറസ് റൊമാന്റിക് ത്രില്ലർ ദേവ് ഒഫീഷ്യൽ ട്രെയ്ലർ പുറത്തിറങ്ങി. രജത് രവിശങ്കർ സംവിധാനം നിർവഹിക്കുന്ന ചിത്രം പ്രണയദിനമായ ഫെബ്രുവരി 14ന് തീയറ്ററുകളിൽ എത്തും. പ്രകാശ് രാജ്, രമ്യ കൃഷ്ണൻ, വിഘ്നേശ്. അമൃത, കാർത്തിക് മുത്തുരാമൻ, നിക്കി ഗൽറാണി, രേണുക, വംശി കൃഷ്ണ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഹാരിസ് ജയരാജ് ഈണമിട്ട ഗാനങ്ങൾ ഇതിനകം തന്നെ പ്രേക്ഷകർ ഹിറ്റാക്കി കഴിഞ്ഞു.