പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന അവതരണം കൊണ്ട് ശ്രദ്ധേയമാണ് സുരാജ് വെഞ്ഞാറമൂടും അശ്വതിയും ചേർന്നവതരിപ്പിക്കുന്ന ഫ്ളവേഴ്സ് ടിവിയിലെ കോമഡി സൂപ്പർ നൈറ്റ് എന്ന പ്രോഗ്രാം. അതിൽ ഏറ്റവും രസകരമായ ഒരു സെഗ്മെന്റാണ് അശ്വതി റൗണ്ട്. കുസൃതി ചോദ്യങ്ങൾ കൊണ്ട് സമ്പന്നമായ ഈ റൗണ്ട് തീർക്കുന്ന ചിരികൾക്ക് അവസാനമില്ല. അങ്ങനെയുള്ള ഒരു കിടിലൻ റൗണ്ടിൽ പെട്ടുപോയ നദി ദേവി ചന്ദനയുടെ വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്.