നടി ദേവിക നമ്പ്യാരുടെയും സംഗീത സംവിധായകന് വിജയ് മാധവിന്റെയും വിവാഹനിശ്ചയം കഴിഞ്ഞു. ഓഗസ്റ്റ് 25ന് മഞ്ചേരി മലബാര്‍ ഹെറിട്ടേജില്‍ ആയിരുന്നു ചടങ്ങ്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ദേവരാഗം സീരിയലിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഒരു ഊമയായ പെണ്‍കുട്ടിയുടെ വേഷമായിരുന്നു താരം ഇതില്‍ അവതരിപ്പിച്ചത്. ഈ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇന്ന് മലയാളം ടെലിവിഷന്‍ മേഖലയില്‍ വളരെ സജീവമായ താരമാണ് ദേവിക.
രാക്കുയില്‍ എന്ന പരമ്പരയിലാണ് താരം ഇപ്പോള്‍ അഭിനയിച്ചു വരുന്നത്. മഴവില്‍ മനോരമയില്‍ ആണ് ഈ പരമ്പര സംരക്ഷണം ചെയ്യുന്നത്. ഈ പരമ്പരയില്‍ തുളസി എന്ന കഥാപാത്രത്തെ ആണ് താരം അവതരിപ്പിക്കുന്നത്. വളരെ മികച്ച പ്രതികരണമാണ് ഈ പരമ്പരയിലെ കഥാപാത്രത്തിന് താരം നേടിക്കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ നടിയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുന്നു എന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. നിരവധി പേരാണ് താരത്തിന് വിവാഹ നിശ്ചയ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്.
സംഗീത റിയാലിറ്റി ഷോയിലെ മത്സരാര്‍ഥിയായാണു വിജയ് മാധവ് ശ്രദ്ധേയനാകുന്നത്. പിന്നീട് സംഗീതസംവിധാന രംഗത്ത് സജീവമാകുകയായിരുന്നു. ഇന്ന് മലയാള സിനിമയിലെ അറിയപ്പെടുന്ന സംഗീത സംവിധായകരില്‍ ഒരാളാണ് വിജയ്.