ഫഹദ് ഫാസിലിനെ നായകനാക്കി 2018ല്‍ സത്യന് അന്തിക്കാട് സംവിധാനം ചെയ്ത ഞാന്‍ പ്രകാശന് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നായികയാണ് ദേവിക സഞ്ജയ്. ആദ്യ ചിത്രത്തിലൂടെ തന്നെ നിരവധി പ്രശംസകളാണ് ദേവിക നേടിയെടുത്തത്. ഞാന്‍ പ്രകാശന് എന്ന ചിത്രത്തിന് ശേഷം പിന്നീട് താരത്തെ അധികം സിനിമയിൽ കണ്ടിട്ടില്ല. ചിത്രത്തില്‍ ഫഹദ് ഫാസിലിനൊപ്പം വിസ്മയപ്രകടനം കാഴ്ചവച്ച ദേവികയ്ക്ക് നിരവധി ആരാധകരുമുണ്ട്.
View this post on Instagram
ജയറാം – സത്യൻ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിലും ദേവിക അഭിനയിക്കുന്നുണ്ട്. മകൾ പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെ മീര ജാസ്മിനും അഭിനയലോകത്തേക്ക് തിരികെ വരികയാണ്. പതിനൊന്ന് വര്‍ഷത്തിന് ശേഷമാണ് ജയറാമും സത്യന് അന്തിക്കാടും ഒരു ചിത്രത്തില്‍ ഒന്നിക്കുന്നത്. 2010 ല്‍ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന ചിത്രത്തിലാണ് ഇരുവരും അവസാനം ഒന്നിച്ചത്.
ദേവികയുടെ നിരവധി ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. താരം തന്നെയാണ് ചിത്രങ്ങൾ പങ്ക് വെക്കുന്നതും. ഇപ്പോഴിതാ സാരിയിൽ അതീവ മനോഹരിയായി എത്തിയിരിക്കുന്ന താരത്തിന്റെ ഫോട്ടോസാണ് ആരാധക ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. ഡി കെ ഫോട്ടോഗ്രാഫിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.