സിനിമയിൽ നിന്ന് താൻ മനപൂർവം ഇടവേള എടുത്തിട്ടില്ലെന്ന് നടൻ ധർമജൻ ബോൾഗാട്ടി. താനില്ലെങ്കിലും പകരം പെട്ടന്ന് ആളെ കിട്ടുമെന്നും സിനിമയില്‍ ഒരുപാട് പകരക്കാരുണ്ടെന്നും ധർമജൻ പറഞ്ഞു. സിനിമയിൽ നിന്നും ഇടവേള എടുത്തിട്ടില്ലെന്നും ആരും വിളിക്കാത്തതാണെന്നും ധർമജൻ പറഞ്ഞു.
മനപ്പൂർവം സിനിമയിൽ നിന്ന് ഒഴിവാക്കിയതാണെന്നാണ് തോന്നുന്നത്. ആദ്യം കൊറോണയുടെ ഗ്യാപ്പ് ഉണ്ടായിരുന്നു. പിന്നെ സിനിമയ്ക്ക് വേണ്ടി ആരും വിളിക്കാറില്ല. അത്ര ആവശ്യമുണ്ടെന്ന് തോന്നിയാലേ സിനിമക്ക് വിളിക്കുകയുള്ളൂ. അവര്‍ക്കൊക്കെ അത്രക്ക് വലിയ ആവശ്യക്കാരനല്ല താനല്ലെന്നും ധർമജൻ പറഞ്ഞു.
സിനിമ പകരക്കാര്‍ ഇഷ്ടം പോലെയുള്ള മേഖലയായി മാറി. പണ്ട് അങ്ങനെ ആയിരുന്നില്ല. ഇപ്പോള്‍ നമ്മളില്ലെങ്കില്‍ വേറെ ആളുണ്ട്. നമ്മള് ചോദിക്കുന്നുമില്ല, അവര്‍ തരുന്നുമില്ല. അതില്‍ തനിക്കൊരു പരാതിയുമില്ലെന്നും ഇതൊക്കെ ബോണസാണെന്നും ധർമജൻ പറഞ്ഞു. ചാന്‍സ് ചോദിക്കാത്തത് എന്റെ ക്യാരക്ടറിന്റെ പ്രശ്നമായിരിക്കും. സത്യന് അന്തിക്കാട്, ലാല്‍ജോസ്, സിദ്ദീഖ് സാര്‍ ഇവരോടൊക്കെ ചാന്‍സ് ചോദിക്കണമെന്ന് നല്ല ആഗ്രഹമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.