രചന നാരായണൻകുട്ടി നായികയായ വഴുതന എന്ന ഷോർട് ഫിലിം തീർത്ത വിവാദങ്ങൾ ഏറെയാണ്. ടീസറിൽ കാണിച്ചതിന് വിപരീതമായൊരു കഥയുമായി വന്ന ഷോർട്ട് ഫിലിം തെറ്റായി ചിന്തിച്ചതിന് പ്രേക്ഷകരെ കളിയാക്കുന്ന രീതിയിലാണ് ഒരുക്കിയിരുന്നത്. അതിനാൽ തന്നെ ഏറെ വിമർശനങ്ങൾ അതിന്റെ അണിയറ പ്രവർത്തകർ നേരിടേണ്ടി വന്നു. ഇപ്പോഴിതാ മറ്റൊരു ഷോർട്ട് ഫിലിം ടീസർ കൂടി വിവാദങ്ങൾക്ക് തിരി കൊളുത്തിയിരിക്കുകയാണ്. ഏ ആർ സുഭാഷ് തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ദേ പാല് എന്ന ഷോർട്ട് ഫിലിമിന്റെ ടീസറിൽ ഒരു കൊച്ചു കുട്ടിയെ സഭ്യമല്ലാത്ത രീതിയിൽ അവതരിപ്പിച്ചിരിക്കുന്നതിനാലാണ് വിമർശനങ്ങൾ ഉയരുന്നത്. അതിനിടയിൽ വഴുതന പോലെ ആകരുതേ എന്നും ചില കമന്റുകൾ ഉണ്ട്. എലിസബത്ത് നായികയാകുന്ന ഷോർട്ട് ഫിലിം ജനുവരി ഒന്നിനാണ് റിലീസ് ചെയ്യുന്നത്.