മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ ധോണിയും തെന്നിന്ത്യൻ സൂപ്പർസ്റ്റാർ വിജയ്യും കഴിഞ്ഞ ദിവസം ചെന്നൈയിൽ വെച്ച് കണ്ടുമുട്ടിയിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ ക്ഷണനേരം കൊണ്ടാണ് സോഷ്യൽ മീഡിയ കീഴടക്കിയത്. ഐപിഎല്ലിന്റെ രണ്ടാം പാദത്തിന്റെ ഭാഗമായിട്ടാണ് ചെന്നൈ സൂപ്പർ കിങ്സ് നായകനായ ധോണി ചെന്നൈയിൽ എത്തിയത്. വിജയ്യുടെ പുതിയ ചിത്രമായ ബീസ്റ്റ് ഷൂട്ടിംഗ് നടക്കുന്ന ഗോകുലം സ്റ്റുഡിയോസിൽ ഒരു ആഡ് ഷൂട്ടിനായാണ് ധോണി എത്തിയത്.
ഇരുവരും ഒന്നിച്ചുള്ള ഫോട്ടോ വൈറലായതിന് പിന്നാലെയാണ് ആരാധകർ ഇരുവരും ഒന്നിച്ചുള്ള ഒരു പോസ്റ്റർ പുറത്തിറക്കിയത്. അതിൽ ധോണിയെ പ്രൈം മിനിസ്റ്റർ എന്നും വിജയ്യെ ചീഫ് മിനിസ്റ്റർ എന്നുമാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഐ പി എൽ 2021ന്റെ രണ്ടാം പാദത്തിനായി ധോണി ഇന്ന് UAEയിലേക്ക് പുറപ്പെടും.