മലയാളികളുടെ പ്രിയപ്പെട്ട യുവതാരം ധ്യാൻ ശ്രീനിവാസനും പ്രയാഗ മാർട്ടിനും പ്രധാന വേഷത്തിൽ എത്തുന്ന ബുള്ളറ്റ് ഡയറീസ് റിലീസിന് ഒരുങ്ങുന്നു. ഡിസംബർ ഒന്നിന് ചിത്രം തിയറ്ററുകളിലേക്ക് എത്തും. B3M ക്രിയേഷൻസിന്റെ ബാനറിൽ സന്തോഷ് മണ്ടൂർ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്.
ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, പ്രയാഗ മാർട്ടിൻ എന്നിവരെ കൂടാതെ ജോണി ആന്റണി, രഞ്ജി പണിക്കർ, അൽത്താഫ് സലിം,സുധീർ കരമന, ശ്രീകാന്ത് മുരളി, ഷാലു റഹിം എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്.
ഫൈസൽ അലി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾ എഴുതിയത് കൈതപ്രം, അനു എലിസബത് ജോസ് എന്നിവരാണ്. സംഗീതം ഷാൻ റഹ്മാൻ, ചിത്രസംയോജനം – രഞ്ജൻ എബ്രഹാം, വസ്ത്രലങ്കാരം – സമീറ സനീഷ്, കല സംവിധാനം – അജയ് മാങ്ങാട് RD ഇല്ലുമിനേഷൻ ഡിസംബർ 1 ന് ചിത്രം തിയേറ്ററിൽ എത്തിക്കും.