അഭിമുഖങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് ധ്യാൻ ശ്രീനിവാസൻ. ഏതായാലും താൻ നൽകുന്ന അഭിമുഖങ്ങൾക്ക് സ്വയം ഒരു കടിഞ്ഞാണിടാൻ തീരുമാനിച്ചിരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. ധ്യാനിന്റെ നിരവധി അഭിമുഖങ്ങൾ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മിക്കപ്പോഴും വീട്ടിലിരിക്കുന്നവരെക്കുറിച്ചും അഭിമുഖങ്ങളിൽ പറയാറുണ്ട്.
ഏതായാലും കുറച്ചുകാലത്തേക്ക് അഭിമുഖങ്ങളിൽ നിന്ന് മാറി നിൽക്കുകയാണെന്ന് വ്യക്തമാക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. അഭിമുഖങ്ങൾ മടുത്തെന്നും നിർത്താൻ പോകുകയാണെന്നും സിനിമ പ്രമോട്ട് ചെയ്യാൻ വരുമ്പോൾ ഓരോ പഴയ കഥകളൊക്കെ പറയുന്നതാണെന്നും ധ്യാൻ പറഞ്ഞു. ‘ഇന്റര്‍വ്യൂ ഒക്കെ മടുത്തു. നിര്‍ത്താന്‍ പോവാ. സിനിമ പ്രമോട്ട് ചെയ്യാന്‍ വരുമ്പോള്‍ ഓരോ പഴയ കഥകളൊക്കെ പറയുന്നതാ. അപ്പോള്‍ കുറച്ച് പേര്‍ക്ക് ഇന്റര്‍വ്യൂ ഇഷ്ടപ്പെട്ടു എന്ന് പറയും. കഴിഞ്ഞ ദിവസം അച്ഛന് ഹോസ്പിറ്റലില്‍ നിന്നും ഡിസ്ചാര്‍ജായി വീട്ടില്‍ ഇരിപ്പുണ്ട്. ഇനി കുറച്ച് ദിവസം വീട്ടില്‍ നല്ല കുട്ടിയായി ഒതുങ്ങി കൂടി ഇരിക്കാമെന്ന് വിചാരിച്ചു. നാളെ മുതല്‍ ലോ പ്രൊഫൈല്‍ ജീവിതമായിരിക്കും.’ – ധ്യാൻ തുറന്നുപറഞ്ഞു.
അടുത്തിനി സിനിമ ഒന്നും റിലീസ് ആകാനില്ല. ഇനി കുറച്ചു ദിവസത്തേക്ക് അഭിമുഖം ഒന്നും ഉണ്ടാകില്ല. തനിയെ അഭിമുഖം നൽകുന്നത് നിർത്തണമെന്നാണ് കുടുംബ ഗ്രൂപ്പിൽ നിന്നുള്ള അഭിപ്രായം. ഇങ്ങനെ പോയാൽ കുടുംബക്കാരെ മൊത്തം നാറ്റിക്കും എന്നൊരു പേടി അവർക്ക് എല്ലാവർക്കുമുണ്ട്. അച്ഛന്റെയും എന്റെയും ഏട്ടന്റെയും കാര്യങ്ങള്‍ മാത്രമേ പറഞ്ഞിട്ടുള്ളൂ. ബാക്കി മാമന്, മാമി, അവരുടെ മക്കള്‍, മരുമക്കള്‍ ഇവരൊക്കെയുണ്ട്. ഇവര്‍ക്കൊക്കെ ഒരു പേടി, ഇനി ഇവരെയൊക്കെ ഞാന്‍ നാറ്റിക്കുമോയെന്ന്. നിലവിൽ ഫാമിലി വാട്ട്സാപ്പ് ഗ്രൂപ്പിൽ നിന്ന് താൻ പുറത്താണെന്നും ധ്യാൻ പറഞ്ഞു.