രശ്മിക മന്ദാനയെ ഒന്ന് നേരിട്ട് കാണുവാൻ വേണ്ടി മാത്രം ആരാധകൻ സഞ്ചരിച്ചത് 900 കിലോമീറ്റർ. എന്നാൽ നടി ഷൂട്ടിങ്ങ് തിരക്കുകളുമായി മുംബൈയിൽ ആയതിനാൽ ആരാധകന് നിരാശയോടെ മടങ്ങേണ്ടി വന്നു. ത്രിപാഠി എന്ന ആരാധകൻ തെലുങ്കാനയിൽ നിന്നുമാണ് 900 കിലോമീറ്റർ സഞ്ചരിച്ച് കുടകിൽ എത്തിയത്.
ആരാധകന്റെ വരവറിഞ്ഞ രശ്മിക ട്വിറ്ററിലൂടെ പ്രതികരിക്കുകയും ചെയ്തു. നേരിട്ട് കാണുവാൻ സാധിക്കാത്തതിൽ സങ്കടം ഉണ്ടെന്ന് കുറിച്ച താരം ഇങ്ങനെ ഒന്നും ഒരിക്കലും ചെയ്യരുത് എന്നും കുറിച്ചു. എന്നെങ്കിലും ഒരിക്കൽ നേരിട്ട് കാണാമെന്നും നടി കുറിച്ചു.
സൗത്ത് ഇന്ത്യയിൽ ഇന്ന് ഏറ്റവുമധികം ആരാധകരുള്ള നടിമാരിൽ ഒരാളാണ് രശ്മിക. കാർത്തി നായകനായ സുൽത്താനിലാണ് താരത്തെ അവസാനം പ്രേക്ഷകർ കണ്ടത്. അല്ലു അർജുന്റെ പുഷ്പ, സിദ്ധാർഥ് മൽഹോത്രയുടെ മിഷൻ മഞ്ജു, അമിതാഭ് ബച്ചന്റെ ഗുഡ്ബൈ എന്നീ ചിത്രങ്ങളാണ് രശ്മികയുടെ അണിയറയിൽ ഒരുങ്ങുന്നത്.