സുശാന്ത് സിംഗിന്റെ വിയോഗം ഏവർക്കും ഞെട്ടലായിരുന്നു. താരത്തിനെ സ്വന്തം ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിഷാദ രോഗത്തിന് അടിമയായിരുന്ന താരം ഏറെ നാളുകളായി ചികിത്സയിലായിരുന്നു എന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ബോളിവുഡിലെ ചില പ്രമുഖർ സുശാന്തിനെ ഒതുക്കിയതാണെന്നും ലഭിക്കേണ്ട സിനിമകൾ താരപുത്രന്മാരുടെ മകൾക്ക് വേണ്ടി മാറ്റി കൊടുത്തിരുന്നുവെന്നും ഒക്കെ വാർത്തകൾ ഇപ്പോൾ വരുന്നുണ്ട്. ഏവർക്കും അദ്ദേഹം പ്രിയങ്കരനായിരുന്നു എന്നതിന് തെളിവാവുകയാണ് സുശാന്തിന്‍റേതായി പുറത്തുവരാനിരിക്കുന്ന സിനിമ ‘ദില്‍ ബേചാര’യുടെ പുറത്തെത്തിയ ട്രെയ്‍ലറിനു ലഭിച്ച പ്രതികരണം. ഇന്നലെ പുറത്തിറങ്ങിയിരുന്ന ഇതിനോടകം മൂന്ന് കോടിയിലധികം കാഴ്ചക്കാരും നിരവധി ലൈക്കുകളും ആണ് ലഭിച്ചിട്ടുള്ളത്. യൂട്യൂബിൽ ഇതുവരെ ഇറങ്ങിയ ട്രെയിലറുകളെ എല്ലാം പിന്തള്ളിക്കൊണ്ട് ലോക റെക്കോർഡ് ആണ് നേടിയിരിക്കുന്നത്.
36 ലക്ഷം ലൈക്കുകളാണ് ഇന്‍ഫിനിറ്റി വാര്‍ ട്രെയ്‍ലറിന് ലഭിച്ചിരുന്നതെങ്കില്‍ ദില്‍ ബേചാരയ്ക്ക് ഇതുവരെ ലഭിച്ചത് 70 ലക്ഷം ലൈക്കുകളാണ്. അതേസമയം കൂടുതല്‍ കാഴ്‍ചകള്‍ ഇന്‍ഫിനിറ്റി വാറിനു തന്നെയാണ്. 24 കോടിയോളം കാഴ്‍ചകളാണ് ഹോളിവുഡ് ചിത്രത്തിന്‍റെ ട്രെയ്‍ലറിന് ഉള്ളത്. ഇൗ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അമേരിക്കന്‍ എഴുത്തുകാരനും യുട്യൂബ് കണ്ടന്‍റ് ക്രിയേറ്ററുമായ ജോണ്‍ മൈക്കള്‍ ഗ്രീനിന്‍റെ ‘ദി ഫോള്‍ട്ട് ഇന്‍ ഔര്‍ സ്റ്റാര്‍സ്’ എന്ന നോവലിനെ ആസ്പദമാക്കി നവാഗതനായ മുകേഷ് ഛബ്രയാണ്. സഞ്ജന സംഗിയാണ് സുശാന്തിന്‍റെ നായികയായി ചിത്രത്തില്‍ എത്തുന്നത്. സാഹില്‍ വൈദ്, സ്വാസ്‍തിക മുഖര്‍ജി, ശാശ്വത ചാറ്റര്‍ജി തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…