മലയാളസിനിമയുടെ ജനപ്രിയ നായകൻ ദിലീപിന്റെ രണ്ടാമത്തെ മകൾ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ച് സന്തോഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു .ദിലീപും മൂത്ത മകൾ മീനാക്ഷിയും കാവ്യാ മാധവനുമാണ് ചടങ്ങിൽ പങ്കുചേർന്നത്. സന്തോഷം ദിലീപ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുന്നത്. മകൾ മീനാക്ഷിയുടെയും മഹാലക്ഷ്മി യുടെയും ചിത്രങ്ങൾ ദിലീപ് പ്പുറത്തുവിട്ട് തുടങ്ങിയത് അടുത്തിടെയാണ് . മീനാക്ഷിയും മഹാലക്ഷ്മിയുടെ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. ഈ ഓണക്കാലത്തും താരങ്ങൾ കുടുംബസമേതമുള്ള ചിത്രങ്ങൾ പ്രേക്ഷകരെ കാണിച്ചിരുന്നു.
ശ്രീശങ്കരന്റെ ദിവ്യസാന്നിദ്ധ്യം നിറഞ്ഞ ആവണംകോട് സരസ്വതി ക്ഷേത്രനടയിൽ. ആദ്യാക്ഷരം അമ്മയാണ്, എല്ലാത്തിന്റേയും പ്രഭവം. മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ…എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണം എന്നും ദിലീപ് സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു നിരവധിപേരാണ് മഹാലക്ഷ്മിക്ക് ആശംസകളുമായി എത്തിയത്
സോഷ്യൽ മീഡിയയിൽ ദിലീപ് പങ്കുവെച്ച കുറിപ്പ് വായിക്കാം:ഇന്ന് ഞങ്ങളുടെ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചു. ശ്രീശങ്കരന്റെ ദിവ്യ സാന്നിദ്ധ്യം നിറഞ്ഞ ആവണം കോട് സരസ്വതി ക്ഷേത്രനടയിൽ. ആദ്യാക്ഷരം അമ്മയാണ്, എല്ലാത്തിന്റേയും പ്രഭവം. മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ…എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണം