കേശുവാകാൻ നാദിർഷ മനസിൽ കണ്ടത് മൂന്നോളം താരങ്ങളെ, ഒടുവിൽ കേശുവിനെ ‘ദിലീപ്’ തന്നെ തട്ടിപ്പറിച്ചെടുത്തു

ദിലീപിനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്ത ‘കേശു ഈ വീടിന്റെ നാഥൻ’ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ. ചിത്രം മികച്ച പ്രേക്ഷകാഭിപ്രായം നേടി മുന്നേറുന്നതിന് ഇടയിൽ ചില വെളിപ്പെടുത്തലുകളുമായി എത്തിയിരിക്കുകയാണ് സംവിധായകനും നായകനും. കേശുവാകാൻ നാദിർഷ ആദ്യം മനസിൽ കണ്ടത് മറ്റ് ചില താരങ്ങളെ ആയിരുന്നെന്നും എന്നാൽ അവസാനം അത് ദിലീപിലേക്ക് എത്തി ചേരുകയായിരുന്നെന്നും ഇരുവരും പറഞ്ഞു.

തങ്ങള് തമ്മിൽ ഒരുമിക്കുമ്പോൾ ഉണ്ടാകുന്ന ഒരു സിനിമ അതിന്റേതായ രീതിയിലുള്ള ഒരു സിനിമ ആയിരിക്കണമെന്ന് പലരും പറഞ്ഞിട്ടുണ്ടെന്ന് നാദിർഷ പറഞ്ഞു. ‘അത്രയും തമാശകള് പ്രതീക്ഷിക്കുന്നുണ്ട്. ജനത്തിന് പിടിക്കുന്ന ഒരു സിനിമ ആയിരിക്കണം എന്നുള്ളത് ജനങ്ങളും ആഗ്രഹിക്കുന്നുണ്ട്, ഞങ്ങളും ആഗ്രഹിക്കുന്നുണ്ട്. അത്തരത്തിലുള്ള ഒരു കഥ എന്ന് പറയുമ്പോൾ രണ്ടു പേർക്കും ആപ്റ്റ് ആയിട്ടുള്ള കഥകൾ വേണം. പല കഥകളും കേട്ടിട്ടുണ്ട്. എന്റെ ആദ്യത്തെ സിനിമ ചെയ്യുന്നതിനു മുമ്പേ കേട്ടിട്ടുണ്ട്. പക്ഷേ, അത് ഒന്നും ഒരുമിച്ച് ചെയ്യാൻ പറ്റുന്നതല്ല എന്ന് തോന്നി പല കഥകൾ മാറി മാറി വന്നു. ഒടുവിൽ കേശു വന്നപ്പോൾ അത് സംഭവിക്കുകയായിരുന്നു.’ – നാദിർഷ പറഞ്ഞു.

കേശു എന്ന ചിത്രം നിർമിക്കാൻ വന്ന പടമാണെന്ന് ദിലീപ് വ്യക്തമാക്കി. ‘നാദിർഷ എന്റെ അടുത്ത് പറഞ്ഞു, കഥ കേട്ടു നമുക്ക് പ്രൊഡ്യൂസ് ചെയ്യാമെന്ന്. കഥ കേട്ടപ്പോൾ സംഭവം കൊള്ളാമെന്ന് തോന്നി, അതിലെ കുറേ സീക്വൻസുകള് കാണാത്ത സീക്വൻസുകളാ. അത് മനസിലങ്ങനെ കിടന്നു. നെടുമുടി വേണു, ഇന്നസെന്റ്, അലൻസിയാർ ഇത്രയും പേരെ കേശുവാകാൻ ആലോചിച്ചു. ഈ ചർച്ച നടക്കുന്നതിനിടയിൽ ഞാൻ ഇവരോട് ഞാൻ ഈ റോള് ചെയ്താലോ എന്ന് ചോദിച്ചു. സുരാജിനെ ഈ റോളിലേക്ക് വിളിച്ചപ്പോഴും ഒരു ആഴ്ച സമയം ചോദിച്ചിരുന്നു. എനിക്ക് ഈ സിനിമ ചെയ്യാൻ പറ്റുമോ എന്ന കോൺഫിഡൻസും നാദിർഷയും ഞാനും ചേർന്ന് ചെയ്യേണ്ട സിനിമ ഇതാണോ എന്ന ചിന്തയുമായിരുന്നു രണ്ട് കൺഫ്യൂഷൻ.’ – അതിനു ശേഷമാണ് ഞാൻ കേശുവായതെന്ന് ദിലീപ് തുറന്നു പറഞ്ഞു.

Dileep’s Keshu Ee Veedinte Nadhan Motion Poster

ഡിസംബർ 31ന് ആയിരുന്നു ദിലീപിനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്ത ചിത്രം ‘കേശു ഈ വീടിന്റെ നാഥൻ’ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ റിലീസ് ആയത്. ദിലീപ് – നാദിർഷ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഫാമിലി കോമഡി ചിത്രമാണ് കേശു ഈ വീടിന്റെ നാഥൻ. സജീവ് പാഴൂർ ആണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്. സിനിമയിലെ ദിലീപിന്റെ മേക്ക്ഓവർ ഏറെ ശ്രദ്ധ നേടിയിരുന്നു. ഉർവശി നായികയായി എത്തുന്ന ചിത്രത്തിൽ  സലിം കുമാർ, ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, ഹരീഷ് കണാരൻ, ശ്രീജിത്ത് രവി, ജാഫർ ഇടുക്കി, കോട്ടയം നസീർ, അനുശ്രീ, സ്വാസിക എന്നിവരും പ്രധാനവേഷത്തിൽ അഭിനയിക്കുന്നുണ്ട്. അനിൽ നായരാണ് ഛായാഗ്രഹണം. ബി കെ ഹരിനാരായണൻ, ജ്യോതിഷ്, നാദിർഷ എന്നിവരുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് നാദിർഷ തന്നെയാണ്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

2 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago