മലയാളത്തിന്റെ പ്രിയനടനാണ് ദിലീപ്. താരം അരം പ്ലസ് അരം കിന്നരം എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴുണ്ടായ ഒരു സംഭവം ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഇന്ദിര എന്ന അമ്മയ്ക്കും മകള്‍ കീര്‍ത്തിക്കും വീടു വച്ചു നല്കിയ കാര്യമാണത്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് അവിവാഹിതയായ ഒരു പെണ്‍കുട്ടിക്ക് ജനിച്ച ഒരു കുഞ്ഞിനെ അവര്‍ ജീവനോടെ കുഴിച്ചുമൂടാന്‍ തീരുമാനിച്ചു. അത് കണ്ടപ്പോള്‍ ആ കുഞ്ഞിനെ അമ്മ വില കൊടുത്തു വാങ്ങി. ആ മോളുടെ പേര് ഇന്ന് കീര്‍ത്തി എന്നാണ്. പരിപാടിയില്‍ കീര്‍ത്തിയും സംസാരിച്ചു. തങ്ങള്‍ ഇവിടെ വന്നത് ദിലീപേട്ടനെ കാണാനാണെന്നും വീട് വെച്ച് തന്നത് ദിലീപേട്ടന് ആണെന്നും കീര്‍ത്തി പറയുന്നു. അത് ആരോടും ഇതുവരെ പറഞ്ഞിട്ടില്ല. ദിലീപേട്ടന് വെച്ച് തന്ന വീട്ടില്‍ ആണ് തങ്ങള്‍ ഇപ്പോള്‍ കഴിയുന്നതെന്നും കീര്‍ത്തി കൂട്ടിച്ചേര്‍ത്തു.
തുടര്‍ന്ന് ദിലീപ് സംസാരിച്ചു. ഇന്ദിര ചേച്ചിയുടെ കഥ വായിച്ചു കഴിഞ്ഞപ്പോള്‍ ആണ് അതിനെപ്പറ്റി അന്വേഷിച്ചത്. ശരിയാണ് എന്ന് മനസ്സിലായി. അങ്ങനെ രണ്ട് ബെഡ്റൂം ഉള്ള ഒരു കെട്ടിടം അവര്‍ക്ക് പണിത് നല്കി. ആയിരം വീടിന്റെ പദ്ധതിയായി പ്ലാന്‍ ചെയ്തതാണ്. 11 പേര്‍ക്ക് മാത്രമേ വീട് പണിയാന്‍ പറ്റിയുള്ളൂ. ആ പദ്ധതി ഫ്രീസ് ചെയ്തു വെച്ചിരിക്കുകയാണെന്നും താരം പറയുന്നു.