ദിലീപിന്റെ മക്കളായ മീനാക്ഷിയുടേയും മഹാലക്ഷ്മിയുടേയും വിശേഷങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകാറുണ്ട്. മഹാലക്ഷ്മിയെക്കുറിച്ച് ദിലീപ് പറഞ്ഞ കാര്യമാണ് ഇപ്പോള്‍ വൈറലാകുന്നത്. 2018 ഒക്ടോബറിലാണ് ദിലീപിനും കാവ്യയ്ക്കും മകള്‍ മഹാലക്ഷ്മി ജനിച്ചത്. മൂത്തമകള്‍ മീനാക്ഷിയുടെ ചെറുപ്പത്തില്‍ ഞാന്‍ ഒന്നിനു പിറകെ ഒന്നായി സിനിമയുടെ പിന്നാലെ ഓടുകയായിരുന്നു. ഇപ്പോള്‍ ഒന്നര വര്‍ഷത്തോളം മഹാലക്ഷ്മിക്കൊപ്പമായിരുന്നു. പഴയ ഫോട്ടോകള്‍ എടുത്തു നോക്കുമ്പോള്‍ മീനാക്ഷിയുടെ ചെറുപ്പത്തിലെ അതേ മുഖമാണ് മഹാലക്ഷ്മിക്കുമെന്നു തോന്നാറുണ്ട്.
അടുത്തിടെയായിരുന്നു മീനാക്ഷി ഇന്‍സ്റ്റഗ്രാമില്‍ സജീവമായത്. തന്റെ ചിത്രങ്ങളായിരുന്നു തുടക്കത്തില്‍ പങ്കിട്ടിരുന്നത്. ഓണത്തിന് പൂക്കളമൊരുക്കുന്ന ചിത്രത്തില്‍ മഹാലക്ഷ്മിയും കൂടെയുണ്ടായിരുന്നു. ദിലീപിനും കാവ്യയ്ക്കുമൊപ്പമുള്ള ചിത്രങ്ങളും പോസ്റ്റ് ചെയ്തിരുന്നു. പിറന്നാള്‍ ദിനത്തില്‍ കാവ്യ മാധവന് ആശംസ അറിയിച്ചും മീനാക്ഷി എത്തിയിരുന്നു.
‘കേശു ഈ വീടിന്റെ നാഥന്’ ആണ് ദിലീപിന്റെ പുതിയ ചിത്രം. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമുള്ള ദിലീപ് ചിത്രമാണിത്.