നടൻ ദിലീപിനൊപ്പമുള്ള കാവ്യ മാധവന്റെ പുതിയ ചിത്രങ്ങള്‍ വൈറലാകുന്നു. ആരാധകനൊപ്പമുള്ള ചിത്രവും സദ്യയ്ക്കിടയിലെ ചിത്രങ്ങളുമൊക്കെയാണ് ഫാന്‍സ് ഗ്രൂപ്പിലൂടെ വൈറലായി മാറിയത്. തൃശൂരിലെ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴുള്ള ചിത്രങ്ങളാണ് ഇതെന്നാണ് ആരാധകര്‍ പറയുന്നത്.
മലയാള സിനിമ ലോകത്ത് ഏറെ വാർത്താ പ്രാധാന്യം നേടിയ ഒന്നായിരുന്നു ചലച്ചിത്ര താരങ്ങളായ ദിലീപിന്റെയും കാവ്യാ മാധവന്റെയും വിവാഹം.2016 നവംബര്‍ 25 നായിരുന്നു ദിലീപും കാവ്യയും തമ്മിലുള്ള വിവാഹം കൊച്ചിയില്‍ നടന്നത്. മലയാള സിനിമയിലെ ജനപ്രിയ താരജോടികളായ ദിലീപും കാവ്യ മാധവനും ഒരുപാടു കാലത്തെ ഊഹാപോഹങ്ങൾക്കൊടുവിലാണ് വിവാഹിതരായത്.