ജനപ്രിയനായകൻ ദിലീപും സംവിധായകൻ സുഗീതും ഒന്നിക്കുന്ന മൈ സാന്റായുടെ ട്രെയ്ലർ പുറത്തിറങ്ങി. ഓർഡിനറി, മധുരനാരങ്ങ, ശിക്കാരി ശംഭു തുടങ്ങിയ ചിത്രങ്ങൾ മലയാളിക്ക് സമ്മാനിച്ചിട്ടുള്ള സുഗീത് ദിലീപിനൊപ്പം ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് മൈ സാന്റാ. ഈ ക്രിസ്തുമസിന് തീയറ്ററുകളിൽ എത്താൻ ഒരുങ്ങുന്ന ചിത്രം ഒരു പക്കാ ഫീൽ ഗുഡ് ചിത്രം ആയിരിക്കുമെന്ന് ട്രെയ്ലർ ഉറപ്പ് തരുന്നുണ്ട്. വാൾ പോസ്റ്റർ എന്റർടൈൻമെൻസിന്റെ ബാനറിൽ നിഷാദ് കോയ, അജീഷ്, സാന്ദ്രാ മറിയം ജോസ്, സരിത സുഗീത് എന്നിവർ ചേർന്നു നിർമിക്കുന്ന മൈ സാന്റയുടെ രചന നിർവഹിക്കുന്നത് ജോമിൻ ജെ സിറിയക്കാണ്.
സിദ്ദിഖ്, സായ് കുമാർ, സുരാജ് വെഞ്ഞാറമൂട്, കലാഭവൻ ഷാജോൺ, ധർമജൻ ബോൾഗാട്ടി, ബാലതാരം മാനസി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. നീണ്ട ഇടവേളക്ക് ശേഷം വിദ്യാസാഗർ സംഗീതം നിർവഹിക്കുന്ന ചിത്രം കൂടെയാണ് മൈ സാന്റ.