പ്രേക്ഷകരുടെ വളരെ പ്രിയപ്പെട്ട സംവിധായകനും നടനുമാണ് ദിലീഷ് പോത്തൻ. സിനിമാപ്രേമികൾക്ക് വളരെ സന്തോഷവും ആവേശവും പകരുന്ന ഒരു വിശേഷമാണ് ദിലീഷ് പോത്തൻ ഇപ്പോൾ പങ്കു വെച്ചിരിക്കുന്നത്. മമ്മൂട്ടിയുമായി ചേർന്ന് ദിലീഷ് പോത്തന്റെ പുതിയ സിനിമ വരാൻ പോകുന്നു എന്നാണ് റിപ്പോർട്ടുകൾ. ദിലീഷ് പോത്തൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
മമ്മൂട്ടിയുമായിചില ആശയങ്ങൾ പങ്കു വെച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ ദിലീഷ് പോത്തൻ സ്ക്രിപ്റ്റിംഗ് സംബന്ധമായ കാര്യങ്ങളിലേക്ക് കടന്നിട്ടില്ലെന്നും വ്യക്തമാക്കി. ഇന്ത്യൻ എക്സപ്രസിനോട് സംസാരിക്കവെ ആയിരുന്നു ദിലീഷ് പോത്തൻ ഇങ്ങനെ പറഞ്ഞത്. നേരത്തെ മമ്മൂട്ടിയും ദിലീഷ് പോത്തനും ഒന്നിക്കുന്നുവെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. “ഞാൻ മമ്മുക്കയുമായി കുറച്ച് ഐഡിയകൾ കൈമാറിയിട്ടുണ്ട്. അതുകൊണ്ട് ഇപ്പോൾ ചർച്ചകൾ നടക്കുകയാണെന്ന് പറയാം. എന്നാലും, ഞങ്ങൾ ഇതുവരെ ഒരു ദൃഢമായ പ്ലാൻ വികസിപ്പിച്ചിട്ടില്ല അല്ലെങ്കിൽ സ്ക്രിപ്റ്റ് എഴുതിയിട്ടില്ല”, എന്നാണ് ദിലീഷ് പോത്തൻ പറഞ്ഞത്.
നിലവിൽ, ബസൂക്ക എന്ന ചിത്രത്തിലാണ് മമ്മൂട്ടി നിലവില്‍ അഭിനയിച്ചു കൊണ്ടിരുന്നത്. ഡിനോ ഡെന്നിസാണ് ചിത്രത്തിന്റെ സംവിധാനം. അദ്ദേഹം തന്നെയാണ് തിരക്കഥയും. മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ് മേനോൻ ആദ്യമായി വേഷമിടുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ, ജഗദീഷ്, ഷറഫുദ്ദിൻ, സിദ്ധാർത്ഥ് ഭരതൻ, ഡീൻ ഡെന്നിസ്, സ്‍ഫടികം ജോർജ്, ദിവ്യാ പിള്ള എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഒ ബേബി എന്ന ചിത്രമാണ് ദിലീഷ് പോത്തന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. അതേസമയം, മോഹൻലാലിന് ഒപ്പവും ഒരു സിനിമ ചെയ്യണമെന്ന് തനിക്ക് ആഗ്രഹമുള്ളതായി ദിലീഷ് പോത്തൻ വ്യക്തമാക്കി.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…