Categories: MalayalamNews

ഇനി താറാവ് മേടിക്കാൻ പുറത്തിറങ്ങില്ലെന്ന് പറഞ്ഞ ടീമാണ്..! അടുത്ത പടത്തിൽ നായകനും സംവിധായകനും ‘ജോയ്‌സൺ’ തന്നെ..!

നന്നായിട്ട് ക്രിക്കറ്റ് കളിക്കുന്ന, ഞാൻ പണിക്ക് പോകൂല്ലടാ നാട്ടുകാർ തെണ്ടികളെ എന്ന് സധൈര്യം പറഞ്ഞ, ഇനി ജീവിതത്തിൽ താറാവ് മേടിക്കാൻ പുറത്തിറങ്ങില്ലെന്ന് പറഞ്ഞ ജെയ്‌സന്റെ ചേട്ടൻ ജോയ്‌സൺ പ്രേക്ഷകരെ ചെറുതായിട്ടൊന്നുമല്ല തണ്ണീർ മത്തൻ ദിനങ്ങളിൽ പൊട്ടിച്ചിരിപ്പിച്ചത്. സൂപ്പർ ഹിറ്റായ തണ്ണീർ മത്തൻ ദിനങ്ങളുടെ തിരക്കഥ ഒരുക്കുന്നതിൽ പങ്കാളിയായിരുന്ന ഡിനോയ് പൗലോസാണ് തണ്ണീർ മത്തൻ ദിനങ്ങൾക്ക് ശേഷം പ്ലാൻ ജെ സിനിമാസ് അവതരിപ്പിക്കുന്ന ചിത്രത്തിൽ നായകനും സംവിധായകനും ആകുന്നത്. പ്ലാൻ ജെ സിനിമാസിന്റെ ബാനറിൽ ജോമോൻ ടി ജോൺ ഷമീർ മുഹമ്മദ് എന്നിവർ നിർമിക്കുന്ന പുതിയ ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത് ഡിനോയ് തന്നെയാണ്. ജോമോൻ ടി ജോൺ ക്യാമറ ഒരുക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ഷമീർ മുഹമ്മദ്‌ നിർവഹിക്കുന്നു. ജാതിക്കാ തോട്ടം എന്ന സൂപ്പർ ഹിറ്റ്‌ ഗാനമൊരുക്കിയ ജസ്റ്റിൻ തന്നെ ആണ് പുതിയ ചിത്രത്തിലും സംഗീതം ഒരുക്കുന്നത്. വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രത്തിൽ മലയാളത്തിലെ ഒരു പ്രമുഖ നായിക ആണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

webadmin

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

3 weeks ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

1 month ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 months ago