Categories: MalayalamNews

“പ്രതികരിക്കുവാനുള്ള അവകാശം ആഷിക്ക് അബുവിനു മാത്രമല്ല ഉള്ളത് ധർമ്മജനടക്കം ഏതൊരാൾക്കുമുണ്ട്” ഷാഫി പറമ്പിൽ

പ്രളയദുരിതമനുഭവിക്കുന്ന സാധാരണക്കാരിലേക്ക് സർക്കാർ പിരിച്ചെടുത്ത തുക എത്താൻ വൈകുന്നതിനെ കുറിച്ച് നിശിതമായി വിമർശിച്ച ധർമജൻ ബോൾഗാട്ടിക്ക് പിന്തുണയുമായി ഷാഫി പറമ്പിൽ എം എൽ എ. സർക്കാരിന്റെ പിടിപ്പുകേടുകൾക്ക് നേരെയാണ് ഈ ചോദ്യം നീളുന്നതെന്ന മന:സാക്ഷിക്കുത്തുകൊണ്ടാണ് ധർമ്മജനെ വളഞ്ഞു വെച്ച് ആക്രമിക്കുന്നതെങ്കിൽ, സഖാക്കളേ, ഈ പ്രളയകാലത്ത് ഓരോ പൗരന്റെയും മനസിൽ തോന്നിയ ചോദ്യം തന്നെയാണിത് എന്ന് ഷാഫി പറമ്പിൽ കുറിച്ചു. നാളെ ധർമ്മജൻ കോൺഗ്രസ്സിനെതിരെ പറഞ്ഞാലും, അത് അദ്ദേഹത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യമാണ്. മുഖമുയർത്തി ധർമ്മജൻ പറഞ്ഞ അഭിപ്രായത്തിനൊപ്പമാണ് ഞാനുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

#കാശ്_ആശാൻ_തരും
സാലറി ചലഞ്ച് വകമാറ്റൽ ചലഞ്ച് ആക്കി KSEB

“സാറേ, ഞാൻ രാഷ്ട്രീയം പറയുകയല്ല, എനിക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്. ഇവിടെ ഒരു ഭരണമില്ലേ? അതിനു കീഴിലൊരു മുഖ്യമന്ത്രിയില്ലേ? അതു ആരോ ആയിക്കോട്ടെ. ആ മുഖ്യമന്ത്രിക്ക് കീഴിൽ ഒരുപാട് മന്ത്രിമാരുണ്ട്, അവർക്ക് കീഴിൽ MP മാരുണ്ട്, MLA മാരുണ്ട്, കളക്ടറുണ്ട്, കുറേ ഉദ്യോഗസ്ഥരുണ്ട്, ജില്ലാ പഞ്ചായത്തുണ്ട്, ബ്ലോക്ക് പഞ്ചായത്തുണ്ട്, ഗ്രാമ പഞ്ചായത്തുണ്ട്, ADS ഉണ്ട് , CDS ഉണ്ട്. പ്രളയത്തിന്റെ പേരിൽ ഇത്രയും കോടിക്കണക്കിന് രൂപ വളരെ പെട്ടെന്ന് നമ്മുടെ ഖജനാവിലേക്ക് എത്തുന്നു. ഇത്രയും സംവിധാനമുണ്ടായിട്ടും എന്തുകൊണ്ടാണ് പെട്ടെന്ന് അത് ദുരിതമനുഭവിക്കുന്നവരിലേക്ക് എത്തിക്കാത്തത് ” ധർമ്മജൻ ബോൾഗാട്ടിയെന്ന കലാകാരന്റെ ഈ ചോദ്യങ്ങളെ എന്തുകൊണ്ടാണ് CPIM ഇത്ര അസഹിഷ്ണുതയോടെ നേരിടുന്നത്?

നിങ്ങളുടെ സർക്കാരിന്റെ പിടിപ്പുകേടുകൾക്ക് നേരെയാണ് ഈ ചോദ്യം നീളുന്നതെന്ന മന:സാക്ഷിക്കുത്തുകൊണ്ടാണ് ധർമ്മജനെ വളഞ്ഞു വെച്ച് ആക്രമിക്കുന്നതെങ്കിൽ, സഖാക്കളേ, ഈ പ്രളയകാലത്ത് ഓരോ പൗരന്റെയും മനസിൽ തോന്നിയ ചോദ്യം തന്നെയാണിത്.

KSEB സാലറി ചലഞ്ചിലൂടെ സമാഹരിച്ചതിൽ നിന്നും 126 കോടി രൂപ പ്രളയദുരിതാശ്വാസത്തിലേക്ക്
കൈമാറാത്ത സർക്കാർ കെടുകാര്യസ്ഥത നിലനില്ക്കുന്ന ഈ നാട്ടിൽ പിന്നെന്താണ് ചോദിക്കണ്ടത്?

കലാകാരന്റെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനായി ഫാഷിസ്റ്റ് വിരുദ്ധസദസ്സ് നടത്തുന്ന നിങ്ങൾ, നിങ്ങൾക്കെതിരായ വിമർശനങ്ങൾ വരുമ്പോൾ ഏറ്റവും ഹീനമായി അതിനെ നേരിടുന്നതെന്ത് പ്രഹസനമാണ്. പ്രതികരിക്കുവാനുള്ള അവകാശം ആഷിക്ക് അബുവിനു മാത്രമല്ല ഉള്ളത്, ഇന്നാട്ടിലെ ധർമ്മജനടക്കം ഏതൊരാൾക്കുമുണ്ട്.

നാളെ ധർമ്മജൻ കോൺഗ്രസ്സിനെതിരെ പറഞ്ഞാലും, അത് അദ്ദേഹത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യമാണ്. മുഖമുയർത്തി ധർമ്മജൻ പറഞ്ഞ അഭിപ്രായത്തിനൊപ്പമാണ് ഞാനും, മുഖമില്ലാത്ത വ്യക്തിഹത്യയ്ക്കെതിരെ…! #DharmajanBolgatti

webadmin

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

1 week ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

4 weeks ago