വിനീത് ശ്രീനിവാസന് കേന്ദ്രകഥാപാത്രമായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് മുകുന്ദന് ഉണ്ണി അസോസിയേറ്റ്സ്. എഡിറ്റര്‍ കൂടിയായ അഭിനവ് സുന്ദര്‍ നായിക് ആണ് ചിത്രം സംവിധാനം ചെയ്തത്. ഇപ്പേഴിതാ വിനീത് ശ്രീനിവാസനെ മുകുന്ദന് ഉണ്ണിയാക്കാന്‍ പ്രയോഗിച്ച തന്ത്രം പുറത്തു പറയുകയാണ് സംവിധായകന്.
വിനീതിനെ മുകുന്ദന് ഉണ്ണിയാക്കാന്‍ അദ്ദേഹത്തിന്റെ ചുറ്റുമുള്ളവരെ ഒഴിവാക്കുകയാണ് താന്‍ ആദ്യം ചെയ്തതെന്ന് അഭിനവ് പറയുന്നു. അദ്ദേഹത്തിനൊപ്പം ഒരിക്കലും ആവര്‍ത്തിക്കാത്ത ആളുകളെയാണ് അതിനായി ചിത്രത്തില്‍ ഉപയോഗിച്ചത്. ബേസില്‍ ജോസഫ്, അജു വര്‍ഗീസ് തുടങ്ങിയവരെ ഒഴിവാക്കിയത് അതുകൊണ്ടാണെന്നും അഭിനവ് പറഞ്ഞു. വിനീതിനെ മുകുന്ദന് ഉണ്ണിയാക്കാന്‍ എളുപ്പമായിരുന്നു. ചിത്രത്തിലെ കഥാപാത്രത്തിന്റെ നേരെ വിപരീത സ്വഭാവമാണ് വിനീതിന്. അതിനാല്‍ കാര്യങ്ങള്‍ എളുപ്പമായെന്നും അഭിനവ് കൂട്ടിച്ചേര്‍ത്തു.
ഇക്കഴിഞ്ഞ പതിനൊന്നിനായിരുന്നു മുകുന്ദന് ഉണ്ണി അസോസിയേറ്റ്സ് തീയറ്ററുകളില്‍ എത്തിയത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സുരാജ് വെഞ്ഞാറമ്മൂട്, സുധി കോപ്പ , തന്‍വിറാം, ജഗദീഷ് , മണികണ്ഠന് പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ്ജ് കോര, ആര്‍ഷ ചാന്ദിനി ബൈജു, നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയാ സൈറ, രഞ്ജിത്ത് ബാലകൃഷ്ണന് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ജോയി മൂവിസിന്റെ ബാനറില്‍ ഡോക്ടര്‍ അജിത്ത് ജോയിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിമല്‍ ഗോപാലകൃഷ്ണനും അഭിനവും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. സംഗീതം- സച്ചിന് വാര്യര്‍, എഡിറ്റര്‍- നിധിന് രാജ് അരോള്‍, അഭിനവ് സുന്ദര്‍ നായിക്. പ്രൊഡക്ഷന്‍ കണ്ട്രോളര്- മനോജ് പൂങ്കുന്നം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-പ്രദീപ് മേനോന്, അനൂപ് രാജ് എം,കല- വിനോദ് രവീന്ദ്രന്, മേക്കപ്പ്- ഹസ്സന് വണ്ടൂര്‍, കോസ്റ്റ്യൂം- ഗായത്രി കിഷോര്‍, സ്റ്റില്‍സ്- രോഹിത് എന്‍.കെ, വി വി ചാര്‍ലി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- രാജേഷ് അടൂര്‍, അസ്സോസിയേറ്റ് ഡയറക്ടര്‍- ആന്റണി തോമസ് മങ്കലി, അസിസ്റ്റന്റ് ഡയറക്ടര്‍സ്- അനന്ത കൃഷ്ണന്, ജോമി ജോസഫ്, ശ്രീലാല്‍, കെവിന് കരിപ്പേരി. സൗണ്ട് ഡിസൈന്‍- രാജ്കുമാര് പി, വി.എഫ്.എക്സ്- എക്സല്‍ മീഡിയ, ഡി.ഐ- ശ്രിക് വാര്യര്‍, അസ്സോസിയേറ്റ് ക്യാമറമാന്- സുമേഷ് മോഹന്‍, ഓഫീസ് നിര്‍വ്വഹണം- വിജീഷ് രവി, പ്രൊഡക്ഷന്‍ മാനേജര്‍- അനീഷ് നന്ദിപുലം, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ഉണ്ണി പൂങ്കുന്നം, പി ആര് ഒ- എ എസ് ദിനേശ്, ആതിര ദില്‍ജിത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- വൈശാഖ് സി. വടക്കേവീട് തുടങ്ങിയവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.