നിവിന്‍ പോളിയും ആസിഫലിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മഹാവീര്യര്‍. എബ്രിഡ് ഷൈനാണ് ചിത്രത്തിന്റെ സംവിധായകന്. എം. മുകുന്ദന്റെ കഥയാണ് സിനിമയ്ക്ക് ആധാരം. ഇപ്പോഴിതാ സംവിധായകന് എബ്രിഡ് ഷൈന്‍ ആസിഫിനെക്കുറിച്ച് പറഞ്ഞതാണ് വൈറലായിരിക്കുന്നത്. മഹാവീര്യറിന്റെ പ്രൊമോഷന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് ആസിഫിനെ എബ്രിഡ് ഷൈന്‍ ട്രോളിയത്.
ആസിഫിനെ ഫോണില്‍ വിളിച്ചാല്‍ കിട്ടില്ലന്നെ ഉള്ളൂ എന്നും പക്ഷെ സെറ്റില്‍ കൃത്യ സമയമാണെന്നുമാണ് എബ്രിഡ് ഷൈന്‍ പറഞ്ഞത്. എപ്പോള്‍ വരാന്‍ പറഞ്ഞാലും ആസിഫ് അവിടെ എത്തും. ഒരു തരത്തിലുള്ള അസ്വസ്ഥതയും കാണിക്കില്ല. ഒരിക്കലും പരാതി പറയില്ല എന്നുള്ളത് ആസിഫിന്റെ പോസിറ്റിവ് ആണെന്നും എബ്രിഡ് ഷൈന്‍ പറഞ്ഞു.
നിവിന്‍ പോളിയെ കുറിച്ചും എബ്രിഡ് ഷൈന്‍ സംസാരിച്ചു. നിവിനോട് ഒരു സിനിമയെക്കുറിച്ച് സംസാരിക്കുമ്പോള്‍ തിങ്ക് ബിഗ് എന്നാണ് അദ്ദേഹം പറയുന്നത്. മലയാള സിനിമയില്‍ ബഡ്ജറ്റിന്റെ ഒരു പ്രശ്നം പൊതുവെ ഉണ്ട്. എന്നാല്‍ നിവിന്‍ പറയുന്നത് ഏറ്റവും മികച്ച രീതിയില്‍ തന്നെ എടുക്കു എന്നാണ്. ബഡ്ജറ്റ് ഒന്നും നോക്കണ്ട ഏറ്റവും നല്ല ഔട്ട് പുറത്തു കൊണ്ടുവരാന്‍ നോക്ക് എന്ന് പറഞ്ഞ് നമ്മളെ ഇപ്പോഴും പിന്തുണയ്ക്കുന്ന ഒരു നല്ല പ്രൊഡ്യൂസര്‍ കൂടിയാണ് ആണ് നിവിന്‍ പോളിയെന്നും എബ്രിഡ് ഷൈന്‍ കൂട്ടിച്ചേര്‍ത്തു.