ഫഹദ് ഫാസിലിനെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന് പ്രഖ്യാപിച്ച ചിത്രമാണ് പാട്ട്. 2020ലായിരുന്നു ഇതിന്റെ പ്രഖ്യാപനം നടന്നത്. എന്നാല്‍ അതിന് ശേഷം ചിത്രത്തിന്റെ യാതൊരു വിവരങ്ങളും പങ്കുവയ്ക്കപ്പെട്ടില്ല. ഇപ്പോഴിതാ പാട്ടിനെക്കുറിച്ച് ഒരു ആരാധകന്റെ ചോദ്യം അതിന് അല്‍ഫോണ്‍സ് പുത്രന് നല്കിയ മറുപടിയുമാണ് ശ്രദ്ധേയമായിരിക്കുന്നത്.
ഐഎഫ്എഫ്കെ വേദിയിലേക്ക് നടി ഭാവന എത്തുന്ന വിഡിയോ അല്‍ഫോന്‍സ് പുത്രന് ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. ഇതിന് താഴെയാണ് ഒരു ആരാധകന് കമന്റിട്ടത്. ‘പാട്ട് പടം ആലോചനയെക്കുറിച്ചു ഒരു വാക്ക്’ എന്ന കമന്റിന് ‘ഇപ്പോള്‍ ഗോള്‍ഡിന്റെ ടൈം ആണ്. അത് കഴിയട്ടെ’ എന്ന് അല്‍ഫോന്‍സ് പുത്രന് മറുപടി നല്കി.
നിലവില്‍ ‘ഗോള്‍ഡ്’ എന്ന സിനിമയുടെ അണിയറയിലാണ് അല്‍ഫോന്‍സ് പുത്രന്. പൃഥ്വിരാജ്, നയന്‍താര എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നിവരാണ് ഗോള്‍ഡിന്റെ നിര്‍മ്മാതാക്കള്‍. ചിത്രത്തില്‍ അജ്മല്‍ അമീര്‍, മല്ലിക സുകുമാരന്‍, എന്നിവരും പ്രധാന വേഷം ചെയ്യുന്നുണ്ട്.