പ്രേമത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോള്‍ഡ്.
പൃഥ്വിരാജും നയന്‍താരയും ഒന്നിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ അല്‍ഫോണ്‍സ് പുത്രന് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തവിട്ടു. കഥാപാത്രങ്ങളെയെല്ലാം ഉള്‍ക്കൊള്ളിച്ചുള്ള കളര്‍ ഫുള്‍ പോസ്റ്റായിരുന്നു പുറത്ത് വിട്ടത്. ചുരുങ്ങിയ സമയംകൊണ്ടുതന്നെ പോസ്റ്റര്‍ വൈറലായി. ഇതിന് താഴെ കമന്റുമായി നിരവധി പേര് എത്തി.
അതില്‍ ഒരാള്‍ നല്കിയ കമന്റും അതിന് അല്‍ഫോണ്‍സ് പുത്രന് നല്കിയ മറുപടിയുമാണ് ശ്രദ്ധേയമായിരിക്കുന്നത്. പോസ്റ്ററിനോട് സാമ്യമുള്ള ഒരു ഹോളിവുഡ് ചിത്രത്തിന്റെ പോസ്റ്ററാണ് അയാള്‍ കമന്റ് ചെയ്തത്. 2022 മാര്‍ച്ചില്‍ പുറത്തിറങ്ങിയ എവിരിത്തിങ്ങ് എവിരിവെയര്‍ ഓള് അറ്റ് വണ്‍സ് എന്ന ചിത്രത്തിന്റെ പോസ്റ്ററാണ് കമന്റിലൂടെ പങ്കുവച്ചത്. ഇതിന് താഴെ തന്റെ ആദ്യ ചിത്രമായ നേരത്തിന്റെ പോസ്റ്റര്‍ പങ്കുവച്ചാണ് അല്‍ഫോണ്‍സ് ഇതിന് മറുപടി നല്‍കിയത്. ഗോള്‍ഡിന്റെ പോസ്റ്ററിനോട് സമാനമായുള്ള രൂപത്തിലാണ് നേരത്തിന്റെ പോസ്റ്ററും രൂപകല്പന ചെയ്തിരുന്നത്.
നയന്‍താരക്കും പൃഥ്വിരാജിനും പുറമേ മല്ലിക സുകുമാരന്‍, ബാബുരാജ്, ഷമ്മി തിലകന്, അബു സലീം, അജ്മല്‍ അമീര്‍, റോഷന് മാത്യൂ, ഇടവേള ബാബു തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ പ്രേക്ഷകര്‍ നോക്കിക്കാണുന്നത്.