2015 ല്‍ പൃഥ്വിരാജിനെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്ത ചിത്രമാണ് പിക്കറ്റ് 43. പ്രേക്ഷക പ്രശംസ ഏറെ നേടിയ ചിത്രത്തില്‍ ബോളിവുഡ് താരം ജാവേദ് ജാഫ്രി ഒരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ ഈ സിനിമയുമായി ബന്ധപ്പെട്ട് സംവിധായകന് അല്‍ഫോണ്‍സ് പുത്രന് ഫേസ്ബുക്കില്‍ പങ്കുവച്ച ഒരു കുറിപ്പാണ് ശ്രദ്ധേയമായിരിക്കുന്നത്.
പിക്കറ്റ് 43 പോലെ ഒരു സിനിമ കൂടി എടുക്കണമെന്ന് പറഞ്ഞുകൊണ്ട് മേജര്‍ രവിയെ അഭിസംബോധന ചെയ്താണ് അല്‍ഫോണ്‍സ് പുത്രന് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. കുറച്ചു നാളുകള്‍ക്ക് മുന്‍പ് ഈ ചിത്രം കണ്ടപ്പോള്‍ വളരെയധികം സന്തോഷം തോന്നിയതായി അല്‍ഫോണ്‍സ് പുത്രന് പറഞ്ഞു. ആദ്യം കണ്ടപ്പോള്‍ യുദ്ധവുമായി ബന്ധപ്പെട്ട ഒരു ചിത്രമാണിതെന്നാണ് കരുതിയത്. എന്നാല്‍ താങ്കളെപ്പോലെ ഒരാളില്‍ നിന്ന് സൈനികരുടെ വ്യത്യസ്ത വീക്ഷണം കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അല്‍ഫോണ്‍സ് പുത്രന് പറഞ്ഞു. ഇതുപോലെ ഒരു ചിത്രമെടുക്കുന്ന കാര്യം താങ്കളോട് ആവശ്യപ്പെടാന്‍ ഇനി പൃഥ്വിരാജിനോട് പറയേണ്ടി വരുമോ?. ഹൃദയസ്പര്‍ശിയായ ഒരു സിനിമയായിരുന്നു അത്. ഈ പോസ്റ്റിന് ലഭിക്കുന്ന ലൈക്കുകളില്‍ നിന്ന് താന്‍ വെറും വിഡ്ഢിത്തം പറയുകയല്ല എന്ന് താങ്കള്‍ക്ക് മനസിലാകും എന്നും അല്‍ഫോണ്‍സ് പുത്രന് കൂട്ടിച്ചേര്‍ത്തു.
പൃഥ്വിരാജും നയന്‍താരയും ഒന്നിക്കുന്ന ഗോള്‍ഡാണ് അല്‍ഫോണ്‍സ് പുത്രന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഗോള്‍ഡ്. മല്ലിക സുകുമാരന്‍, ബാബുരാജ്, ഷമ്മി തിലകന്, അബു സലീം, അജ്മല്‍ അമീര്‍, റോഷന് മാത്യൂ, ഇടവേള ബാബു തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. നേരത്തേ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…