‘ഇലാമാ പഴത്തിന്റെ കുരു കലക്കി കൊടുത്തു നോക്കാം, കണ്ണ് തുറന്നാലോ’; ജൂറിയെ വിമര്‍ശിച്ച് അല്‍ഫോണ്‍സ് പുത്രന്‍; പിന്നാലെ പോസ്റ്റ് മുക്കി

സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ ‘ഹോം’ സിനിമയെ തഴഞ്ഞതുമായി ബന്ധപ്പെട്ട് വിവാദം തുടരുകയാണ്. നടപടിയെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുകയാണ് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. ഫേസ്ബുക്കില്‍ പോസ്റ്റിട്ട ശേഷം അല്‍ഫോണ്‍സ് പുത്രന്‍ അത് പിന്‍വലിച്ചു.

ആറ് ജോലി ചെയ്തിട്ടും താന്‍ ഉഴപ്പനാണെന്ന് പറഞ്ഞ് പ്രേമം ടീമില്‍ ആര്‍ക്കും അവാര്‍ഡ് ലഭിച്ചില്ലെന്നും ഒരു പ്രത്യേക തരം വിലയിരുത്തലാണ് അവരുടേതെന്നുമായിരുന്നു അല്‍ഫോണ്‍സ് പുത്രന്റെ പ്രതികരണം. ‘ഗുരു’ സിനിമയിലെ ഇലാമാ പഴം കിട്ടുവോന്ന് നോക്കാം. ഇലാമാ പഴത്തിന്റെ കുരു കലക്കി കൊടുത്തു നോക്കാം. ഒരു പക്ഷെ കണ്ണ് തുറന്നാലോ എന്നും അല്‍ഫോണ്‍സ് പുത്രന്‍ ചോദിച്ചു. പോസ്റ്റിട്ട് മിനിട്ടുകള്‍ക്കുള്ളില്‍ അല്‍ഫോണ്‍സ് പുത്രന്‍ അത് പിന്‍വലിക്കുകയും ചെയ്തു.

അതേസമയം ഇന്ദ്രന്‍സിന് അവാര്‍ഡ് ലഭിക്കാത്തതില്‍ പ്രതിഷേധവും ചര്‍ച്ചയും ചൂട് പിടിക്കുകയാണ്. ഹോം സിനിമയെ തഴഞ്ഞ് ജൂറി തീരുമാനത്തിനെതിരെ ഇന്ദ്രന്‍സും സംവിധായകന്‍ റോജിന്‍ തോമസും രംഗത്തെത്തി. ജൂറി ഒരുപക്ഷേ ഹോം സിനിമ കണ്ടിട്ടുണ്ടാകില്ലെന്നാണ് ഇന്ദ്രന്‍സ് പ്രതികരിച്ചത്. ജനങ്ങളില്‍ നിന്നുള്ള പ്രതികരണമാണ് ഏറ്റവും വലിയ ്‌വാര്‍ഡെന്നും അത് ലഭിച്ചു എന്നുമാണ് റോജിന്‍ തോമസ് പറഞ്ഞത്.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

3 weeks ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

1 month ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 months ago