ഭീഷ്മപര്‍വ്വത്തില്‍ ഏറ്റവും അധികം പ്രശംസ പിടിച്ചുപറ്റിയ കഥാപാത്രമാണ് ഷൈന്‍ ടോമിന്റെ പീറ്റര്‍. ഷൈന്‍ ടോമിന്റെ അഭിനയം തന്നെയാണ് ഹൈലൈറ്റ്. അതിനിടെ പീറ്റര്‍ എന്ന കഥാപാത്രം സ്വവര്‍ഗാനുരാഗിയാണെന്ന രീതിയിലും ചര്‍ച്ച നടന്നു. ഇപ്പോഴിതാ അതിന് മറുപടി പറഞ്ഞിരിക്കുകയാണ് സംവിധായകന് അമല്‍ നീരദ്. ഷൈന്‍ ടോം ചാക്കോ എന്ന നടനെക്കുറിച്ചുള്ള അഭിപ്രായവും അദ്ദേഹം പറഞ്ഞു. ചിത്രത്തിലെ പീറ്റര്‍ ഗേ അല്ലെന്നാണ് അമല്‍ നീരദ് പറയുന്നത്. മറിച്ച് ബൈസെക്ഷ്വല്‍ ആയിരിക്കാമെന്നും ആ ഒരു ആംഗിളിലാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതെന്നും അമല്‍ നീരദ് പറഞ്ഞു.
ചിത്രത്തിലെ നടന്മാരേയും നടിമാരേയുമെല്ലാം എണ്‍പതുകളിലേക്ക് ആക്കുകയാണ് ചെയ്തത്. എന്നാല്‍ ഷൈന്‍ ടോം ചാക്കോ എണ്‍പതുകളില്‍ ജീവിക്കുകയായിരുന്നു. സിനിമയുടെ ഷൂട്ട് ആരംഭിച്ചത് മുതല്‍ ഇന്നു വരെ അത്ര പാഷനോടെയാണ് അദ്ദേഹം കഥാപാത്രത്തെ സമീപിച്ചത്. രാവിലെ സെറ്റില്‍ വന്ന് കോസ്റ്റിയൂസ് ധരിച്ച് കഴിഞ്ഞാല്‍ പിന്നെ ഇരിക്കുക പോലുമില്ല. ഡ്രസ്സില്‍ ചുളിവ് വീഴുമെന്ന് പേടിച്ചാണ് ഇരിക്കാത്തത്. പാന്റ്സിന്റെ ഫോള്‍ ഒക്കെ നേരെ വരാനായി മൂന്നോ നാലോ അണ്ടര്‍വെയര്‍ ധരിച്ചിരുന്നു. ഇതൊന്നും നമ്മള് ആവശ്യപ്പെട്ടിട്ടല്ല. അദ്ദേഹം സ്വയം ചെയ്യുന്നതാണ്. ഒരു സെക്കന്‍ഡ് പോലും കലര്‍പ്പില്ലാതെ നൂറ് ശതമാനം സമര്‍പ്പണത്തോടെയാണ് ഷൈന്‍ സിനിമയില്‍ പ്രവര്‍ത്തിച്ചതെന്നും അമല്‍ പറഞ്ഞു.
ഷൈനിന്റെ വൈറലായ സ്റ്റെപ്പ് അദ്ദേഹത്തിന്റെ തന്നെ കൊറിയോഗ്രാഫിയാണ്. ആദ്യത്തെ ആക്ഷന്‍ സീന്‍ ഷൂട്ട് ചെയ്ത സമയത്താണ് ഈ പാട്ട് സുഷിന് ചെയ്തത്. ബോള്‍ട്ട് സെറ്റ് ചെയ്യാന്‍ കൂടുതല്‍ സമയമെടുക്കുമെന്നതിനാല്‍ ബ്രേക്ക് ടൈമില്‍ ഈ പാട്ട് സ്പീക്കറില്‍ ഇട്ടു. ഇത് കേട്ട് ഷൈന്‍ വെറുതെ കളിച്ച സ്റ്റെപ്പായിരുന്നു. അത് കണ്ടപ്പോള്‍ ഈ സ്റ്റെപ്പ് ഉള്‍പ്പെടുത്താമെന്ന് പറയുകയായിരുന്നുവെന്നും അമല്‍ നീരദ് കൂട്ടിച്ചേര്‍ത്തു.