aമമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് ഒരുക്കിയ ഭീഷ്മപര്‍വ്വം തീയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. റിലീസ് കേന്ദ്രങ്ങളില്‍ നിന്നെല്ലാം മികച്ച അഭിപ്രായം വരുമ്പോള്‍ മമ്മൂട്ടി ആരാധകര്‍ സന്തോഷത്തിലാണ്. ഭീഷ്മപര്‍വ്വം മാസാണെന്നും അല്ല ക്ലാസാണെന്നുമുള്ള അഭിപ്രായങ്ങള്‍ ഉയര്‍ന്നു. ഇതിനിടെ ഒരു അപേക്ഷയുമായി എത്തിയിരിക്കുകയാണ് സംവിധായകന് അമല്‍ നീരദ്.
മഹാമാരിക്കാലത്ത് ഒരുപാട് കഷ്ടപ്പെട്ടാണ് ഭീഷ്മപര്‍വ്വം ചിത്രീകരിച്ചതെന്ന് അമല്‍ നീരദ് പറയുന്നു. എല്ലാ തികവോട് കൂടിയും സിനിമ തീയറ്ററുകളില്‍ വന്ന് കാണണം. മൊബൈലില്‍ ചിത്രീകരിച്ച് ചിത്രത്തിന്റെ ഭാഗങ്ങള്‍ അപ്ലോഡ് ചെയ്യരുത്. തങ്ങളുടെ ഭാഗത്തുനിന്നുള്ള അപേക്ഷയാണ്. ദയവായി തീയറ്ററുകളില്‍ പോയി ആസ്വദിക്കൂ എന്നും അമല്‍ നീരദ് ഫേസ്ബുക്കില്‍ കുറിച്ചു.
ബിഗ് ബിക്ക് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിച്ച ചിത്രമാണ് ഭീഷ്മപര്‍വ്വം. പതിനഞ്ച് ശേഷമാണ് ഇരുവരും ഒന്നിച്ചത്. അതുകൊണ്ടു തന്നെ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തെ നോക്കിക്കണ്ടത്. സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി, നദിയ മൊയ്ദു, ലെന, ഷൈന്‍ ടോം ചാക്കോ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഫര്ഹാന് ഫാസില്‍, സുദേവ് നായര്‍ തുടങ്ങി വന്‍ താരനിരതന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.