മമ്മൂട്ടി-അമല്‍ നീരദ് ചിത്രം ഭീഷ്മപര്‍വ്വം മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ഒരാഴ്ചകൊണ്ട് തന്നെ ചിത്രം 50 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരുന്നു. ചിത്രത്തിന്റെ റിലീസിന് മുന്‍പ് പുറത്തിറങ്ങിയ പറുദീസ ഗാനം വന്‍ ഹിറ്റായിരുന്നു. സുഷിന് ശ്യാം ഈണം നല്കിയ ഗാനം ആലപിച്ചത് നടന് ശ്രീനാഥ് ഭാസിയായിരുന്നു. ശ്രീനാഥ് ഭാസിക്കൊപ്പം സൗബിന് ഷാഹിര്‍, ശ്രിന്ദ, അനഘ തുടങ്ങിയവരായിരുന്നു ഗാനരംഗത്ത് ഉണ്ടായിരുന്നത്.
യൂട്യൂബ് ട്രെന്‍ഡിംഗില്‍ രണ്ടാം സ്ഥാനത്താണ് ഭീഷ്മപര്‍വ്വത്തിലെ പറുദീസ സോംഗ്. ഫെബ്രുവരി പത്തൊന്പതിന് പുറത്തിറക്കിയ ഗാനം ഇതുവരെ പത്ത് ലക്ഷത്തിലധികം പേര് കണ്ടു. ഇപ്പോഴിതാ ഈ ഗാനം മലയാളവും കടന്ന് ഇന്തൊനീഷ്യന്‍ മണ്ണിലെത്തിയിരിക്കുകയാണ്. പറുദീസ ഗാനത്തിന്റെ ഇന്തൊനീഷ്യന്‍ പതിപ്പ് വിഡിയോ പങ്കുവച്ചത് സംവിധായകന് അമല്‍ നീരദ് തന്നെയാണ്. ഇയ്യൂസ് ഡേസിയാനയും കൂട്ടരും ചേര്‍ന്നാണ് പാട്ടൊരുക്കിയിരിക്കുന്നത്. മലയാളത്തിലെ വരികളും പാട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ഗാനവും വൈറലായിരിക്കുകയാണ്.
പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിച്ച ചിത്രമാണ് ഭീഷ്മപര്‍വ്വം. ചിത്രത്തില്‍ മൈക്കിളായാണ് മമ്മൂട്ടി എത്തിയത്. സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി, നദിയ മൊയ്ദു, ലെന, ഷൈന്‍ ടോം ചാക്കോ, ജിനു ജോസഫ്, ദിലീഷ് പോത്തന്,, നെടുമുടി വേണു, കെപിഎസി ലളിത, ഫര്ഹാന് ഫാസില്‍, അനഘ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.