നിരവധി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടിയ നടനാണ് ഷൈന്‍ ടോം ചാക്കോ. ബൂമറാംഗ് ആണ് ഷൈനിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഇപ്പോഴിതാ തന്റെ ജീവിതം സിനിമയാകണമെന്നുള്ള ആഗ്രഹം പറയുകയാണ് താരം. ബൂമറാംഗിന്റെ പ്രമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിനിടെയാണ് താരം മനസു തുറന്നത്.
അഭിമുഖത്തിനിടെ ഷൈനിന്റെ ജീവിതം പുസ്തകമാക്കിയാല്‍ എന്തായിരിക്കും പേര് നല്‍കുകയെന്ന് അവതാരകന് ചോദിച്ചു. ഇതിന് ഷൈന്‍ നല്കിയ മറുപടി ഇങ്ങനെ, ‘എന്റെ ജീവിതം പുസ്തകമാക്കില്ല, പകരം സിനിമയാക്കാനാണ് ആഗ്രഹം. അമല്‍ നീരദ് ആണ് എന്റെ ജീവിതം സിനിമയാക്കാനുള്ള റൈറ്റ്സ് എടുത്തിരിക്കുന്നത്. ജീവിതം സിനിമയാകുകയാണെങ്കില്‍ അത് അമല്‍ നീരദായിരിക്കും ചെയ്യുക’, ഷൈന്‍ പറഞ്ഞു.
അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മപര്‍വ്വത്തില്‍ ഷൈന്‍ നിര്‍ണായക കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മമ്മൂട്ടി-ബി ഉണ്ണികൃഷ്ണന് ടീമിന്റെ ക്രിസ്റ്റഫറിലും താരം പ്രധാന വേഷം ചെയ്തു. നീലവെളിച്ചം, ദസറ, കൊറോണ പേപ്പേഴ്സ് തുടങ്ങിയവയാണ് താരത്തിന്റെ പുതിയ ചിത്രങ്ങള്‍.