മമ്മൂട്ടി നായകനായി എത്തിയ ബിഗ് ബി എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തെത്തിയ അമല്‍ നീരദ് തുടര്‍ന്ന് നിരവധി ചിത്രങ്ങളാണ് സംവിധാനം ചെയ്തത്. മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്മാന്, ഫഹദ് ഫാസില്‍ തുടങ്ങിയ താരങ്ങളെവച്ചും അദ്ദേഹം സിനിമ ചെയ്തു. മമ്മൂട്ടി നായകനായി എത്തിയ ഭീഷ്മപര്വ്വമാണ് അമല്‍ നീരദ് ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം.
ഇപ്പോഴിതാ അമല്‍ നീരദ് ചിത്രത്തില്‍ സുരേഷ് ഗോപി നായകനാകുന്നു എന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ഒരു പൊലീസ് ചിത്രമാകും അമല്‍ നീരദ് ഒരുക്കുകയെന്നാണ് വിവരം. മമ്മൂട്ടി നായകനാകുന്ന ‘ബിലാലി’ന് ശേഷമായിരിക്കും ഈ ചിത്രം ആരംഭിക്കുക എന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം പ്രവീണ്‍ നാരായണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സുരേഷ് ഗോപി ഇപ്പോള്‍ അഭിനയിക്കുന്നത്.
കഴിഞ്ഞ വര്‍ഷമായിരുന്നു ഭീഷ്മപര്‍വ്വം തീയറ്ററുകളില്‍ എത്തിയത്. കൊവിഡിന് ശേഷം തീയറ്ററുകള്‍ തുറന്നപ്പോള്‍ ആദ്യം എത്തിയ ചിത്രമായിരുന്നു ഇത്. 1980കളിലെ കൊച്ചിയുടെ പശ്ചാത്തലത്തിലാണ് സിനിമ കഥ പറയുന്നത്. മൈക്കിള്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തിയത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന ഡ്രാമ വിഭാഗത്തിലുള്ള ചിത്രമായിരുന്നു ഭീഷ്മപര്‍വ്വം.