സിനിമ മേക്ക് ചെയ്യുന്ന പ്രോസസിനെ കുറിച്ച് പഠിച്ച ശേഷം റിവ്യൂ ചെയ്യൂ എന്ന് സംവിധായിക അഞ്ജലി മേനോന്. സിനിമ മേക്കിംഗിന്റെ വിവിധ ഘട്ടങ്ങള്‍ മനസിലാക്കിയ ശേഷം റിവ്യൂ ചെയ്യുന്നതായിരിക്കും നല്ലതെന്നും അഞ്ജലി േേമാന് പറഞ്ഞു. ഫിലിം കമ്പാനിയന് നല്കിയ അഭിമുഖത്തിലാണ് അഞ്ജലി മേനോന് ഇക്കാര്യം പറഞ്ഞത്.
ഒരു സിനിമ കണ്ട് മുഴുവനാക്കുന്നതിന് മുമ്പു തന്നെ സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. എഡിറ്റിംഗിനെക്കുറിച്ച് മനസിലാക്കാതെ ലാഗുണ്ട് എന്ന കമന്റ് പറയുന്നതും ഏറെ നിരുത്തരവാദപരമായ പെരുമാറ്റമാണ്. സിനിമ പൂര്മണമായും കണ്ട ശേഷം അഭിപ്രായം പറയുന്നതാണ് ശരിയെന്നും അഞ്ജലി മേനോന് പറഞ്ഞു.
ഇന്ത്യന്‍ എക്സ്പ്രസിന്റെ സ്ക്രീന്‍ എന്ന സിനിമ പേജിന്റെ എഡിറ്ററായിരുന്ന ഉജയ താര നായര്‍ എന്ന സ്ത്രീയെ കുറിച്ച് താനൊരു ഡോക്യുമെന്ററി ചെയ്തിരുന്നു. തന്റെ പതിനഞ്ച് വര്‍ഷത്തെ കരിയറില്‍ അവര്‍ ഒരുപാട് ചിത്രങ്ങളുടെ റിവ്യൂ ചെയ്തിട്ടുണ്ട്. റിവ്യൂ ചെയ്യുന്നതിന് മുന്‍പ് സിനിമ എങ്ങനെയാണ് ഉണ്ടാകുന്നതെന്നും എന്താണ് പ്രോസസ് എന്നും അറിഞ്ഞിരിക്കണമെന്നാണ് അവര്‍ പറഞ്ഞത്. അവര്‍ തന്റെ ആദ്യ റിവ്യൂ എഴുന്നതിന് നടത്തിയ തയ്യാറെടുപ്പിനെ കുറിച്ച് സംസാരിച്ചപ്പോള്‍ താന്‍ ശരിക്കും അത്ഭുതപ്പെട്ടുപോയെന്നും അഞ്ജലി മേനോന് കൂട്ടിച്ചേര്‍ത്തു.