സൈജു കുറുപ്പിനെ കേന്ദ്രകഥാപാത്രമാക്കി അരുണ്‍ വൈഗ സംവിധാനം ചെയ്ത ചിത്രമാണ് ഉപചാരപൂര്‍വ്വം ഗുണ്ട ജയന്. ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു തീയറ്ററുകളില്‍ നിന്ന് ലഭിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണ കമ്പനിയായ വേഫറര്‍ ആണ് ചിത്രം നിര്‍മിച്ചത്. ഇപ്പോഴിതാ ചിത്രം കണ്ടശേഷമുള്ള മമ്മൂട്ടിയുടെ പ്രതികരണത്തെക്കുറിച്ച് പറയുകയാണ് അരുണ്‍ വൈഗ.
പടം കണ്ട ശേഷം മമ്മൂക്ക ജോണി ആന്റണിക്ക് മെസേജ് അയച്ചിരുന്നുവെന്ന് അരുണ്‍ വൈഗ പറഞ്ഞു. പടം വളരെ നന്നായിട്ടുണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ജോണി ചേട്ടന് അതിന്റെ സ്ക്രീന്‍ ഷോട്ട് അയച്ചു തന്നു. ‘ഭയങ്കര പാടാണ് ഇങ്ങനെയൊരു സാധനം കിട്ടണമെങ്കില്‍’ എന്നു പറഞ്ഞായിരുന്നു അദ്ദേഹം ആ സ്ക്രീന്‍ ഷോട്ട് അയച്ചത്. അതൊക്കെ നമുക്ക് ഭയങ്കര കോണ്‍ഫിഡന്‍സ് തരുന്ന സംഗതിയായിരുന്നുവെന്നും അരുണ്‍ വൈഗ പറഞ്ഞു.
ഫെബ്രുവരി 25നാണ് ഉപചാരപൂര്‍വ്വം ഗുണ്ട ജയന് റിലീസ് ചെയ്തത്. സൈജു കുറിപ്പിന് പുറമെ, സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ, ജോണി ആന്റണി, സാബുമോന്, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്, നയന, പാര്‍വതി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിച്ചത്. രാജേഷ് വര്‍മ്മയുടെതാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. .