മായാനദിക്ക് ശേഷം ടൊവിനോ തോമസും ആഷിഖ് അബുവും ഒന്നിച്ചെത്തിയ ചിത്രമാണ് നാരദന്. മാധ്യമലോകത്തെ കഥ പറഞ്ഞ ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഉണ്ണി. ആര് ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ ആഷിക് അബു പങ്കുവച്ച ഒരു ചിത്രമാണ് ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.
സിനിമയിലെ കോടതി രംഗങ്ങളിലൊന്നില്‍ ഹൈക്കോടതി ജഡ്ജിയായി എത്തുന്നത് ആഷിക് അബുവിന്റെ അമ്മ ജമീല അബുവാണ്. ചിത്രീകരണത്തിനായി അമ്മക്ക് നിര്‍ദേശം നല്കുന്ന ഫോട്ടോയാണ് സംവിധായകന് പങ്കുവച്ചിരിക്കുന്നത്. ‘യുവര്‍ ലോര്‍ഡ് ഷിപ്, മദര്‍ഷിപ്പ്’, എന്നാണ് ചിത്രത്തിന് നല്കിയ ക്യാപ്ഷന്‍.
സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് നാരദന് നിര്‍മിച്ചത്. ജാഫര്‍ സാദിഖ് ആണ് ക്യാമറ ചലിപ്പിച്ചത്. സൈജു ശ്രീധരനാണ് എഡിറ്റിംഗ്. നിര്‍വഹിച്ചത്. ടൊവിനോയ്ക്ക് പുറമേ അന്ന ബെന്‍, ഷറഫുദ്ദീന്, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയരാഘവന്, ജോയ് മാത്യു, രഞ്ജി പണിക്കര്‍, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ തുടങ്ങിവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തിയത്.
View this post on Instagram