മമ്മൂട്ടിയെ നായകനാക്കി സിനിമ ഒരുക്കാന്‍ സംവിധായകന് ആഷിക് അബു. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ആഷിക് അബു ഇക്കാര്യം വ്യക്തമാക്കിയത്. ശ്യാംപുഷ്ക്കരന് ആയിരിക്കും രചന നിര്‍വഹിക്കുന്നത്. എന്നാല്‍ ചിത്രം ഉടന്‍ ഉണ്ടായിരിക്കില്ല.
മമ്മൂട്ടിയെ നായകനാക്കി ഡാഡി കൂള്‍ എന്ന ചിത്രൊരുക്കിയാണ് ആഷിക് അബു സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രം കാര്യമായ വിജയം കണ്ടില്ല. ഇതിന് ശേഷം മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ഗ്യാങ്സ്റ്റര്‍ എന്ന ചിത്രവും ആഷിക് ഒരുക്കി. ഇതും വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് ഒരുപിടി നല്ല ചിത്രങ്ങള്‍ ആഷികില്‍ നിന്ന് പ്രേക്ഷകര്‍ക്ക് ലഭിച്ചു. മമ്മൂട്ടിയെ നായകനാക്കി ഒരു ഹിറ്റ് ചിത്രമാണ് ഇനി ആഷികിന്റെ ലക്ഷ്യം.
ടോവിനോ തോമസ്, ആസിഫ് അലി എന്നിവര്‍ ഒരുമിക്കുന്ന നീലവെളിച്ചമാണ് ആഷികിന്റെ അടുത്ത ചിത്രം. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന് ടീമിനെ വെച്ച് പ്രഖ്യാപിച്ച ചിത്രമാണ് ഇത്.
എന്നാല്‍ ഡേറ്റ് ക്ലാഷുകള്‍ മൂലം പൃഥ്വിരാജും കുഞ്ചാക്കോ ബോബനും പിന്മാറിയപ്പോഴാണ് ടോവിനോ തോമസ്, ആസിഫ് അലി ടീം എത്തിയത്. ഇവരെ കൂടാതെ റിമ കല്ലിങ്കല്‍, സൗബിന് ഷാഹിര്‍ എന്നിവരും ഈ ചിത്രത്തില്‍ അഭിനയിക്കും. ആഷിക്-ടൊവിനോ ചിത്രം നാരദന് മാര്‍ച്ച് മൂന്നിന് തീയറ്ററുകളില്‍ എത്താനിരിക്കുകയാണ്. ആഷിഖ് അബു, സന്തോഷ് ടി കുരുവിള എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.