ട്രെയിലറിന്റെ എക്സ്റ്റന്‍ഷനായി ആറാട്ടിനെ കാണാമെന്ന് സംവിധായകന് ബി ഉണ്ണികൃഷ്ണന്.
ചിത്രത്തിന് പ്രത്യേകിച്ചൊരു ക്ലയിമോ ഇന്റലക്ച്വലോയില്ല. സ്റ്റണ്ടും പാട്ടും തമാശയുമൊക്കെയുള്ള ഒരു എന്റര്ടെയ്നറായിരിക്കും ആറാട്ടെന്നും ബി. ഉണ്ണികൃഷ്ണന് സിനിമഡാഡിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.
സിനിമയില്‍ വരുന്ന മാറ്റങ്ങളെക്കുറിച്ച് എല്ലാവര്‍ക്കുമറിയാം. എല്ലാക്കാലത്തും സിനിമയില്‍ മാറ്റങ്ങളുണ്ട്. അത് ആളുകള്‍ അംഗീകരിക്കുന്നുണ്ട്. എല്ലാത്തരം സിനിമകള്‍ക്കും സ്പേസുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി മോഹന്‍ലാലില്‍ നിന്ന് എന്റര്ടെയ്ന്മെന്റ് സിനിമകള്‍ കുറവാണ്. അത്തരത്തിലൊരു സിനിമയായിരിക്കും ആറാട്ടെന്നും ഉണ്ണികൃഷ്ണന് പറഞ്ഞു.
ഉദയകൃഷ്ണ മറ്റൊരു സ്ക്രിപ്റ്റാണ് ആദ്യം കൊണ്ടുവന്നത്. എന്നാല്‍ കൊവിഡ് കാലത്ത് അത് പ്രാവര്‍ത്തികമാക്കുക പ്രയാസമായിരുന്നു. സംസ്ഥാനത്തിന് പുറത്തുപോയി ഷൂട്ട് ചെയ്യണമായിരുന്നു. ആ സ്ക്രിപ്റ്റ് മാറ്റിവച്ചാണ് ആറാട്ടിലേക്ക് എത്തിയത്. ആദ്യം നെയ്യാറ്റിന്‍കര ഗോപന് എന്ന കഥാപാത്രത്തെയാണ് സൃഷ്ടിച്ചത്. ബാക്കിയെല്ലാം പിന്നാലെവന്നതാണെന്നും ഉണ്ണികൃഷ്ണന് വ്യക്തമാക്കി.
ചിത്രത്തിലേക്ക് എ.ആര് റഹ്മാനെ കൊണ്ടുവരാന്‍ കുറച്ചു കഷ്ടപ്പെട്ടുവെന്നും ബി. ഉണ്ണികൃഷ്ണന് പറഞ്ഞു. എ.കെ റഹ്മാനെ കൊണ്ടുവരാം എന്നു പറഞ്ഞപ്പോള്‍ പ്രായോഗികമാണോ എന്ന സംശയമുണ്ടായിരുന്നു. എന്നാല്‍ ഉദയന്‍ അക്കാര്യത്തില്‍ വിശ്വാസമുണ്ടായിരുന്നു. ആദ്യം ഇക്കാര്യം എ. ആര് റഹ്മാനോട് അവതരിപ്പിച്ചപ്പോള്‍ അദ്ദേഹം തയ്യാറായില്ല. തുടര്‍ന്ന് അദ്ദേഹത്തിന്റെ ബന്ധുകൂടിയായ റഹ്മാന് ഇടപെട്ടാണ് കാര്യങ്ങള്‍ നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.