‘ഭീഷ്മപർവ്വം’ സിനിമയുടെ തിരക്കഥാകൃത്തിന് ഒപ്പം ബി ഉണ്ണിക്കൃഷ്ണൻ, നായകൻ ആരെന്ന് തീരുമാനിച്ചിട്ടില്ലെന്ന് സംവിധായകൻ

മമ്മൂട്ടി നായകനായി എത്തിയ ഭീഷ്മപർവ്വം സിനിമയുടെ തിരക്കഥാകൃത്ത് ദേവദത്ത് ഷാജിയും സംവിധായകൻ ബി ഉണ്ണിക്കൃഷ്ണനും ഒന്നിക്കുന്നു. അതേസമയം, പുതിയ ചിത്രത്തിൽ ആരായിരിക്കും നായകൻ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് ഉണ്ണിക്കൃഷ്ണൻ വ്യക്തമാക്കി. മോഹൻലാൽ ആയിരിക്കും ചിത്രത്തിൽ നായകനായി എത്തുക എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും അതിനെ പറ്റി ഉണ്ണിക്കൃഷ്ണൻ വെളിപ്പെടുത്തിയില്ല. എഴുത്ത് നടക്കുന്നതേയുള്ളൂവെന്നും സിനിമയിലെ നായകൻ, മറ്റു കഥാപാത്രങ്ങൾ, ടൈറ്റിൽ തുടങ്ങിയ കാര്യങ്ങളിൽ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു

കുടുംബ പശ്ചാത്തലത്തിലാണ് കഥ ഒരുങ്ങുന്നത്. വൈകാരിക സംഘർഷങ്ങളിലൂടെ കടന്നുപോകുന്ന കഥയാണ് സിനിമയുടേതെന്നും ആദ്യഘട്ട രചനയാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.കഴിഞ്ഞ ഒന്നര വർഷത്തോളമായി ദേവദത്ത് ഷാജിയും താനും ഈ സിനിമയുടെ ചർച്ചകളിലും എഴുത്ത് പണികളിലും ആണെന്നും അദ്ദേഹം പറഞ്ഞു. ദേവദത്ത് ഷാജിയെ കൂടാതെ ‘ജന ഗണ മന’യുടെ തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ്, രാജേഷ് രാഘവൻ, കെ ആർ കൃഷ്ണകുമാർ, മുഹമ്മദ് ഷാഫി എന്നിവർക്കൊപ്പവും സിനിമകൾ ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബി ഉണ്ണികൃഷ്ണനൊപ്പം സിനിമ ചെയ്യുന്നതായി കഴിഞ്ഞ ദിവസമാണ് ദേവദത്ത് ഷാജി സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഭീഷ്‍മ പർവ്വത്തിൽ അമൽ നീരദിനൊപ്പം സഹരചയിതാവ് ആയിരുന്നത് കൂടാതെ ‘കുമ്പളങ്ങി നൈറ്റ്സി’ൽ സഹസംവിധായകനായും ദേവദത്ത് ഷാജി പ്രവർത്തിച്ചിട്ടുണ്ട്. സംവിധായകനായും അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് ദേവദത്ത് ഷാജി. ‘ജാനെമൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘വികൃതി’ തുടങ്ങിയ സിനിമകളുടെ നിർമ്മാതാക്കളായ ചിയേഴ്സ് എൻറർടെയ്ൻ‍മെൻറ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago