നടന് ടൊവിനോയെക്കുറിച്ച് സംവിധായകന് ഡോ. ബിജു പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുന്നു. അദൃശ്യ ജാലകങ്ങള്‍ എന്ന തന്റെ പുതിയ ചിത്രത്തിനായി ടൊവിനോ പതിനഞ്ച് കിലോ കുറച്ചു എന്നാണ് ബിജു പറഞ്ഞത്. ഇത് കൂടാതെ ലോക സിനിമയിലെ ഏതൊരു നടനോടും ഒപ്പം നില്ക്കാന് കഴിയുന്ന പ്രകടനമാണ് ടൊവിനോ കാഴ്ചവച്ചതെന്നും ബിജു പറഞ്ഞു. സിനിമയിലെ അണിയറപ്രവര്‍ത്തകര്‍ക്ക് ഒന്നാകെ ഇക്കാര്യം തോന്നിയെന്നും ബിജു കൂട്ടിച്ചേര്‍ത്തു.
ടൊവിനോയ്ക്ക് ജന്മദിനാശംസകള് നേര്‍ന്നുകൊണ്ട് പങ്കുവച്ച കുറിപ്പിലാണ് ബിജു ഇക്കാര്യം പറഞ്ഞത്. അദൃശ്യ ജാലകങ്ങളിലെ പേരില്ലാത്ത കഥാപാത്രത്തിന് വേണ്ടി ടൊവിനോ നല്കിയ അര്‍പ്പണത്തിന് ബിജു നന്ദി പറഞ്ഞു. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടി ബോഡി വെയിറ്റ് കുറയ്ക്കണം എന്ന നിര്‍ദേശം പാലിച്ചു ടൊവിനോ 15 കിലോ ശരീര ഭാരം കുറച്ചാണ് കഥാപാത്രം ആകാനായി തയ്യാറെടുത്ത്. എല്ലാ ദിവസവും ഷൂട്ടിന് മുന്‍പ് രണ്ടു മണിക്കൂര്‍ നീളുന്ന മേക്കപ്പ്. ഷൂട്ട് കഴിഞ്ഞു മേക്കപ്പ് അഴിക്കാന്‍ ഒരു മണിക്കൂര്‍. അദൃശ്യ ജാലകങ്ങളുടെ ഷൂട്ടിങ് ഒട്ടേറെ ദിവസങ്ങളില്‍ രാത്രി മാത്രം ആയിരുന്നു. സന്ധ്യക്ക് മുന്‍പേ സെറ്റില്‍ എത്തി മേക്കപ്പ് ഇടുന്ന ടോവിനോ നേരം വെളുക്കുമ്പോള്‍ സെറ്റില്‍ തന്നെ മേക്കപ്പ് അഴിച്ചു കുളിച്ച ശേഷമാണ് മുറിയിലേക്ക് പോകുന്നതെന്ന് ബിജു പറയുന്നു.
എല്ലാ മാനറിസങ്ങളും ബോഡി ലാംഗ്വേജും പുതുക്കി പണിത ഒരു ടോവിനോയെ ആണ് അദൃശ്യ ജാലകത്തില്‍ കാണാവുന്നത്. സബ്റ്റില്‍ ആയി അതിശയിപ്പിക്കുന്ന അഭിനയം. ലോക സിനിമയിലെ ഏതൊരു നടനോടും ഒപ്പം നില്ക്കാന് സാധിക്കുന്ന അഭിനയം എന്ന് തങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് ഒന്നാകെ തോന്നിയ ഒരു കഥാപാത്രം. നടന് എന്ന നിലയിലും മനുഷ്യന് എന്ന നിലയിലും സുഹൃത്ത് എന്ന നിലയിലും നിങ്ങള്‍ ഏറെ പ്രിയപ്പെട്ട ഒരാള്‍ ആണെന്നും ബിജു ഫേസ്ബുക്കില്‍ കുറിച്ചു.